1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2016

സ്വന്തം ലേഖകന്‍: കാമറണിനെ വിമര്‍ശിച്ച് ഒബാമ, ഒബാമക്കെതിരെ പടയെടുത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ കുറ്റപ്പെടുത്തുകയാണ് ബ്രിട്ടീഷ് പത്രങ്ങള്‍. ദി അറ്റ്‌ലാന്റിക് എന്ന മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് കാമറണിനെയും യൂറോപ്യന്‍ കൂട്ടുകെട്ടിനെയും ഒബാമ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.

2011 ല്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫിയെ പുറത്താക്കിയശേഷം ലിബിയയിലെ കാര്യങ്ങളില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിമര്‍ശിച്ച ഒബാമയുടെ നടപടിയെ അസാധാരണം എന്നാണ് പ്രമുഖ ബ്രിട്ടീഷ് പത്രമായ ദ ടൈംസ് വിശേഷിപ്പിച്ചത്.

ലിബിയയുടെ അവസ്ഥ മോശമായതില്‍ കാമറണിനെയാണ് ഒബാമ കുറ്റപ്പെടുത്തുന്നതെന്നും പത്രം പറയുന്നു. ഒബാമയുടേത് നിഷ്ഠുരമായ പ്രവൃത്തിയെന്നാണ് ദി ഇന്‍ഡിപെന്‍ഡന്റ് പറഞ്ഞത്. ഖദ്ദാഫിയുടെ പതനത്തിനു ശേഷവും മറ്റ് പല കാര്യങ്ങള്‍ പറഞ്ഞ് ലിബിയയെ ഒറ്റപ്പെടുത്താനാണ് യൂറോപ്യന്‍ യൂനിയന്‍ ശ്രമിക്കുന്നതെന്ന് ഒബാമ തുറന്നടിച്ചിരുന്നു. ലിബിയയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂനിയന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഒബാമ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.