സ്വന്തം ലേഖകന്‍: അമേരിക്കയിലെ സാന്‍ഡി ഹൂക്ക് സ്‌കൂള്‍ വെടിവപ്പ് അനുസ്മരണത്തില്‍ ഒബാമ കരഞ്ഞത് ഉള്ളി ഉപയോഗിച്ചാണെന്ന് ആരോപണം. സ്‌കൂളിലെ വെടിവയ്പ്പിനെ അനുസ്മരിച്ച് പ്രസംഗിക്കുന്നതിനിടെ കണ്ണീര്‍ വരാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചെന്ന വാര്‍ത്ത ഫോക്‌സ് ന്യൂസാണ് പുറത്തുവിട്ടത്. തോക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണത്തില്‍ ഏര്‍പ്പെടുത്തണമെന്ന് പ്രസംഗിക്കുന്നതിനിടയിലായിരുന്നു ഒബാമയുടെ കരച്ചില്‍.
വെടിവയ്പ്പില്‍ അന്നു കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷവും തനിക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. 012 ല്‍ യു എസിലെ സാന്‍ഡി ഹുക്ക് സ്‌കൂളില്‍ നടന്ന വെടിവയ്പ്പിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു ബരാക് ഒബാമയുടെ പ്രസംഗം. 20 കുട്ടികളാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഫോക്‌സ് ന്യൂസ് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയിലാണ് ആരോപണം ഉയര്‍ന്നു വന്നത്. നേതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങളില്‍ വിശ്വസിക്കാനാവില്ലെന്ന് ഫോക്‌സ് ന്യൂസ് അവതാരിക ആന്‍ഡ്രിയ ടാന്‍ഡടറോസ് പറഞ്ഞു. വികാരാധീനരായി നേതാക്കള്‍ കരയുന്നത് വിശ്വസിക്കാനാവുന്നില്ല. ഒബാമ ഉള്ളിയോ മറ്റെന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് താന്‍ നോക്കിയിരുന്നുവെന്നും അവതാരിക പറയുന്നു.
എന്നാല്‍ ഒബാമയുടേത് രാഷ്ട്രീയ നാടകമാണെന്ന് മറ്റൊരു അവതാരിക മെലിസ ഫ്രാന്‍സിസ് പറഞ്ഞു. ഇതേ സമയം ഫോക്‌സ് ന്യൂസ് ലേഖകര്‍ നേരത്തെയും മോശം പരാമര്‍ശം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്യുമയുമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല