ലണ്ടന്‍ : കൊടുങ്കാറ്റ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ശക്തി പ്രാപിച്ചതിനാല്‍ ലൂസിയാന അടക്കമുളള സംസ്ഥാനങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഐസക് എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ന്യൂ ഓര്‍ലിയാന്‍സിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കത്രീന കൊടുങ്കാറ്റ് വീശി നാമാവശേഷമായ നഗരമാണ് ഇത്. നേരത്തെ കാറ്റഗറി വണില്‍ ഉള്‍പ്പെടുത്തിയിരുന്ന കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ചെന്നും ഇപ്പോള്‍ കാറ്റഗറി രണ്ടിലാണ് ഐസക് എന്നും നാഷണല്‍ ഹരികെയ്ന്‍ സെന്റര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറില്‍ 100 മൈലില്‍ കൂടുതലാണ് കാറ്റഗറി രണ്ടില്‍ പെട്ട കൊടുങ്കാറ്റുകളുടെ വേഗം.
കൊടുങ്കാറ്റ് മൂലം ഫ്‌ളോറിഡയില്‍ നടന്നുകൊണ്ടിരുന്ന റിപ്പബഌക്കന്‍ പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ വൈകിയിരുന്നു. ഡൊമിനിക്കന്‍ റിപ്പബഌക്കില്‍ ഐസക് 24 ആളുകളെയാണ് കൊന്നത്. കരീബിയയില്‍ വെളളപ്പൊക്കത്തിനും കനത്ത നാശത്തിനും കൊടുങ്കാറ്റ് കാരണമായി. ഐസക് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ലൂസിയാന സംസ്ഥാനത്തിന്റെ ആവശ്യം ഒബാമ അംഗീകരിക്കുകയായിരുന്നു. ഐസക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ദേശീയ ഫണ്ടില്‍ നിന്നും സഹായം ലഭിക്കാന്‍ ഇത് കാരണമാകും.
ലൂസിയാന, ഫ്‌ളോറിഡ, മിസ്സിസിപ്പി, അലാബാമ എന്നിവിടങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അലാബാമ, മിസ്സിസിപ്പി, ലൂസിയാന എന്നി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ദുരന്തനിവാരണത്തിന് നേതൃത്വം നല്‍കാനായി റിപ്പബഌക്കന്‍ പാര്‍ട്ടിയുടെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ്. നിലവില്‍ തന്നെ ശക്തിയാര്‍ജ്ജിച്ചിരിക്കുന്ന ഐസക് ഇതിന്റെ പാതയില്‍ വന്‍ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല