യൂറോപ്യന്‍സന്ദര്‍ശനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ബുധനാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ സന്ദര്‍ശക രജിസ്റ്ററില്‍ ഒപ്പിടവെ വര്‍ഷവും ദിവസവും മറന്നു.
2011നു പകരം 2008 മെയ് 24 എന്നാണ് രജിസ്റ്ററില്‍ ഒബാമ ആദ്യം രേഖപ്പെടുത്തിയത്. അതേ താന്‍ അധികാരത്തിലേറിയ വര്‍ഷം തന്നെയായിരുന്നു ഒബാമ രേഖപ്പെടുത്തിയത്. പിന്നെ ഏതു ദിവസമാണെന്ന് ആബിയിലെ ഡീനിനോടു ചോദിക്കുകയും ചെയ്തത്രെ.
ഡെയ്‌ലി മിറര്‍ ദിനപത്രമാണ് ഒബാമയുടെ അബദ്ധം റിപ്പോര്‍ട്ടു ചെയ്തത്. മുന്‍ഗാമികളെപ്പോലെ അജ്ഞാതസൈനികന്റെ ശവകുടീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചശേഷമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ സന്ദര്‍ശക രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ ഒബാമയെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല