ആഗോളതലത്തില്‍ ക്രൂഡോയില്‍ വില ഉയരാന്‍ കാരണം ഇന്ത്യയും ചൈനയും ബ്രസീലുമാണെന്ന് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആരോപണം. അമേരിക്കയ്ക്കു വ്യക്തമായ ഊര്‍ജനയം ആവിഷ്കരിക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ റിപ്പബ്ളിക്കന്‍ കക്ഷി കുറ്റപ്പെടുത്തിയിരുന്നു.
ഇതിനുള്ള മറുപടിയിലാണ് ഉത്തരവാദിത്വം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇന്ത്യയിലും ചൈനയിലും ജനങ്ങളുടെ സാമ്പത്തിക ശേഷി വര്‍ധിച്ചു. ഇപ്പോള്‍ അവര്‍ അമേരിക്കക്കാര്‍ ചെയ്യുന്നതുപോലെ കൂടുതല്‍ കാറുകള്‍ വാങ്ങി ഇന്ധനം യഥേഷ്ടം നിറയ്ക്കുകയാണ്. ഇത് വില കുത്തനെ ഉയരാന്‍ കാരണമാക്കുന്നതായും ഒബാമ കുറ്റപ്പെടുത്തുന്നു.
വ്യക്തമായ ഊര്ജനയത്തെക്കുറിച്ച് മിണ്ടാത്ത ഒബാമ പോകുന്നിടത്തെല്ലാം ക്രൂഡോയില്‍ വിലവര്‍ധനയുടെ പേരില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തുകയാണ്. കഴിഞ്ഞവര്‍ഷവും ക്രൂഡോയില്‍ വിലവര്‍ധനയുടെ പേരില്‍ ഒബാമ ഏഷ്യന്‍ രാജ്യങ്ങളെ വിമര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല