ഒബാമ അമേരിക്കന്‍ പ്രസിഡണ്ടൊക്കെ തന്നെ സമ്മതിച്ചു, എന്ന് കരുതി വിട്ടു ഹൌസില്‍ മാത്രം മതിയോ? എന്തായാലും ഒബാമയ്ക്ക് മറ്റൊരു സ്ഥാനം കൂടി കിട്ടിയിരിക്കുക്കുന്നു, ടോയിലറ്റ് പേപ്പറില്‍! ഒബാമയുടെ പടമുളള ടോയ്‌ലറ്റ് പേപ്പര്‍ യുഎസില്‍ ചൂടുളള ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്, തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ആരോ കരുതിക്കൂട്ടി ചെയ്‌തതാണ് ഇതെന്നാണ് ഒബാമ അനുകൂലികളുടെ പരാതി. എന്നാല്‍ ‘ഒബാമ ടോയ്‌ലറ്റ് പേപ്പര്‍’ വില്‍പ്പനയ്‌ക്ക് വച്ചിരിക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോറായ ‘ഒബാമ ടോയ്‌ലറ്റ് പേപ്പര്‍ ഡോട്ട് കോമി’ന് പറയാനുളള ന്യായം മറ്റൊന്നാണ്-നിങ്ങള്‍ ദേശസ്‌നേഹിയാണെങ്കില്‍ ഈ ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കണം എന്നാണ്‌അവര്‍ ആവശ്യപ്പെടുന്നത്!
ഒബാമയുടെ ചിത്രമുളള ടോയ്‌ലറ്റ് പേപ്പര്‍ വാങ്ങുന്നതിലൂടെ ദേശസ്‌നേഹത്തിന്റെ ഇഴ അടുപ്പിക്കുകയാണെന്നും അമേരിക്കന്‍ ചെറുകിട വ്യവസായത്തിന് പ്രോത്സാഹനം നല്‍കുകയാണെന്നും കമ്പനി സ്വന്തം വെബ്‌സൈറ്റിലൂടെ പറയുന്നു. എന്നാല്‍, ഒബാമയുടെ ചിത്രമുളള ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിന് തുല്യമാണെന്ന് കമ്പനി പറയുന്നത് അല്‍പ്പം കടന്ന കൈയായിപ്പോയി എന്നാണ് പൊതുവെയുളള അഭിപ്രായം!
വിവാദ ടോയ്‌ലറ്റ് പേപ്പര്‍ പുറത്തിറങ്ങിയതോടെ അതിനെതിരെ ഇ-മെയില്‍ അസഭ്യ വര്‍ഷവും ആരംഭിച്ചു. ഇത്തരം സന്ദേശങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും ഇത് അംഗീകരിക്കുന്നില്ല എങ്കിലും പ്രോത്സാഹിപ്പിക്കുന്നു എന്നുമാണത്രേ കമ്പനി പറയുന്നത്. എന്തായാലും വിവാദമുണ്ടാക്കി ലാഭം കൊയ്യുന്നതാണല്ലോ ഇപ്പോഴത്തെ വിപണി തന്ത്രം. ഇക്കാര്യത്തിലും അത് ശരിക്കും ഏറ്റ മട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല