സ്വന്തം ലേഖകന്‍: വിയറ്റ്‌നാംകാര്‍ക്കിടയില്‍ ഇപ്പോള്‍ ബാരക് ഒബാമയാണ് താരം, തട്ടുകടയില്‍ നൂഡില്‍സ് കഴിച്ചും ഫോട്ടോയെടുത്തും അമേരിക്കന്‍ പ്രസിഡന്റ്. വിയറ്റ്‌നാമില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ ചെറിയൊരു പ്ലാസ്റ്റിക് സ്റ്റൂളിലിരുന്ന് വിയറ്റ്‌നാമികളുടെ പരമ്പരാഗത ഭക്ഷണമായ ബുന്‍ ച (തീയില്‍ വേവിച്ച മാംസളമായ പന്നിയിറച്ചിയും റൈസ് നൂഡ്ല്‍സും കുറച്ചു സോസും ഒരുപിടി ഔഷധയിലയും ചേര്‍ന്നാല്‍ ബുന്‍ ച യായി) ആസ്വദിച്ചു കഴിക്കുന്ന ഒബാമയാണ് ഇപ്പോള്‍ രാജ്യത്തെ ചൂടുള്ള ചര്‍ച്ചാ വിഷയം.
വിയറ്റ്‌നാമിലെ സാധാരണക്കാരുടെ ഭക്ഷണമായ ബുന്‍ ച കഴിക്കാന്‍ പ്രശസ്ത ഷെഫ് ആന്റണി ബൂഡെയ്‌നും കൂട്ടിനുണ്ടായിരുന്നു. കടയിലത്തെിയ ആരും ശ്രദ്ധിച്ചുപോലുമില്ല ആദ്യം അവരെ. സന്ദര്‍ശകന്റെ വില മനസ്സിലാക്കിയപ്പോള്‍ ഫോട്ടോയെടുക്കാനും ഭക്ഷണം കഴിക്കുന്നത് മൊബൈലില്‍ പകര്‍ത്താനും തിക്കുംതിരക്കുമായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഒബാമ സ്‌നേഹപൂര്‍വം വിലക്കുകയും ചെയ്തു.
നിരവധി പേര്‍ക്ക് വിളമ്പിക്കൊടുത്തിട്ടുണ്ടെങ്കിലും ഒബാമയെ വിരുന്നൂട്ടുന്ന കാര്യം ഹാനോയിലെ തെരുവോരത്ത് തട്ടുകട നടത്തുന്ന ഗുയെന്‍ തീ ലീന്‍ എന്ന 54 കാരി സ്വപ്നത്തില്‍പോലും ആലോചിച്ചിട്ടില്ല. തികച്ചും അപ്രതീക്ഷിത കാഴ്ചയായിരുന്നു അത്. ഒച്ചയുണ്ടാക്കി സോസും കൂട്ടി ബുന്‍ ച കഴിക്കുന്ന ഒബാമ എല്ലവരേയും അമ്പരിപ്പിക്കുകയും ചെയ്തു.
അന്തംവിട്ടു നില്‍ക്കുന്നതിനിടെ ഒബാമക്കൊപ്പം ഒരു ഫോട്ടോ പോലും എടുക്കാന്‍ കഴിയാത്തതിന്റെ നിരാശയായിരുന്നു തട്ടുകട ഉടമ തീ ലീന്‍. എന്നാല്‍, ബൂഡെയന്‍ ഒബാമക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഫോട്ടോക്ക് ആയിരക്കണക്കിന് കമന്റുകളും 120,000 ത്തിലേറെ ലൈക്കുകളും ലഭിച്ചിട്ടുമുണ്ട്. വിശിഷ്ടാഥിതിയോടൊപ്പം ഫോട്ടോയെടുക്കാന്‍ പട്ടിയില്ലെങ്കിലും തന്റെ തട്ടുകടക്ക് കിട്ടിയ പ്രശസ്തയില്‍ സന്തോഷവതിയാണ് തീ ലീന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല