സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാഗ്യചിഹ്നം ഹിന്ദു ദൈവമായ ഹനുമാന്‍. ഒരു യുട്യൂബ് അഭിമുഖത്തില്‍ ഒബാമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വൃക്തിപരമായി പ്രാധാന്യമുള്ള എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഒബാമ.
പോക്കറ്റില്‍ സൂക്ഷീച്ചിരുന്ന ചില രൂപങ്ങള്‍ പുറത്തെടുത്താണ് തന്റെ ഭാഗ്യ മുദ്രകളെ ഒബാമ പരിചയപ്പെടുത്തിയത്. ഒരു സ്ത്രീ സമ്മാനിച്ച ഹനുമാന്റെ പ്രതിമയ്ക്ക് പുറമെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയ ജപമാല, ഒരു ബുദ്ധ പ്രതിമ, അയോവ സന്ദര്‍ശിച്ചപ്പോള്‍ ഒരു ബൈക്കര്‍ സമ്മാനിച്ച മെഡല്‍, എത്യോപ്യയില്‍നിന്ന് ലഭിച്ച കുരിശു രൂപം എന്നിവയാണ് താന്‍ എപ്പോഴും കൂടെ കരുതുന്നതെന്ന് ഒബാമ വ്യക്തമാക്കി.
എന്നാല്‍ തന്റെ വിശ്വാസത്തെ അന്ധവിശ്വാസമായി വ്യാഖ്യാനിക്കരുതെന്നും പ്രതിസന്ധികളില്‍ മറ്റുള്ളവര്‍ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ച ഈ വസ്തുക്കളില്‍നിന്നും താന്‍ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല