1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2011

അമേരിക്കന്‍ ജനതയുടെ വിശ്വാസം തന്നില്‍ നിലനിര്‍ത്താനുള്ള പ്രസിഡന്റ് ബറാക് ഒബാമയുടെ അവസാനശ്രമം. ഇതിന്റെ ഭാഗമായി 1.35 ലക്ഷം കോടി രൂപയുടെ തൊഴില്‍പാക്കേജ് അദ്ദേഹം ഇന്നു പ്രഖ്യാപിച്ചേക്കും.

എന്നാല്‍ ഇതുസംബന്ധിച്ചു വൈറ്റ് ഹൌസില്‍ നിന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വളരെ വേഗത്തിലുള്ളതും നല്ല ഫലങ്ങള്‍ ഉളവാക്കുന്നതുമായിരിക്കും പാക്കേജെന്ന് പ്രസിഡന്റിന്റെ സഹായികള്‍ പറയുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് 9.5 ശതമാനത്തിലെത്തിയ സാഹചര്യത്തിലെത്തിയ സ്ഥിതിയില്‍ ജനരോഷത്തിനു തടയിടുക എന്നതാണ് പ്രസിഡന്റ് ഒബാമയുടെ പ്രധാന ലക്ഷ്യം.

സമ്പദ്വ്യവസ്ഥയുടെ പ്രതിസന്ധിയെത്തുടര്‍ന്ന് അമേരിക്കയുടെ കടയോഗ്യതാനിരക്ക് ട്രിപ്പിള്‍ എ യില്‍ നിന്നു ഡബിള്‍ എ പ്ളസിലേക്ക് താഴ്ത്തിയിരുന്നു. രാജ്യം കുഴപ്പത്തില്‍ നിന്നു കുഴപ്പത്തിലേക്കു നീങ്ങുകയാണോയെന്നു കരുതുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു എന്നാണ് അടുത്തദിവസങ്ങളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.