സ്വന്തം ലേഖകന്‍: നന്ബന് ഡാ! സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഒബാമയുടേയും ഹാരി രാജകുമാരന്റേയും ബ്രൊമാന്‍സ് ചിത്രങ്ങള്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ബ്രിട്ടീഷ് രാജകുമാരന് ഹാരിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ട്രെന്‍ഡിംഗില്‍ മുന്നില്‍. ടൊറന്റോയില്‍ നടന്ന വീല്‍ച്ചെയര്‍ ബാസ്ക്കറ്റ് ബോള്‍ മത്സരം കാണുന്ന ഇരുവരുടേയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
കളി കാണുകയും ആര്‍പ്പു വിളിക്കുകയും കയ്യടിക്കുകയും പരസ്പരം തമാശ പറയുകയുമൊക്കെ ചെയ്യുന്ന ഇരുവരുടേയും സൗഹൃദത്തെ ‘ബ്രൊമാന്‍സ്’ എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഹാരി രാജകുമാരന് ഒബാമയെ നോക്കുന്ന പോലൊരു നിങ്ങളെ നോക്കുന്ന ഒരു സുഹൃത്തുണ്ടായാല്‍ എത്ര നന്നായിരുന്നു എന്നാണ് ഒരു കമന്റ്. കളി കാണുന്ന തങ്ങളുടെ ചിത്രം ഒബാമയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുമ്പ് യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബൈഡനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ സൗഹൃദത്തേക്കാള്‍ ഹിറ്റാണ് ഒബാമ, ഹാരി ബ്രോമാന്‍സ് എന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. സംഭവം എന്തായാലും കുറച്ചു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ ചിത്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല