സ്വന്തം ലേഖകന്‍:. വൈറ്റ്ഹൗസ് കാലാവധി തീരാനിരിക്കെ യുഎസ് പ്രസിഡന്റ് ഒബാമക്ക് ഇത് വൈറല്‍ കാലമാണ്. യാത്രയ്ക്കിറങ്ങിയപ്പോള്‍ മറന്നു വെച്ച മൊബൈലിനായി തിരിച്ചോടുന്ന ഒബാമയുടെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. അടുത്തിടെ ഇസ്രയേല്‍ മുന്‍പ്രസിഡന്റെ സിമോണ്‍ പരെസിന്റെ ശവസംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ബില്‍ ക്ലിന്റണെ കാത്തുനിന്ന് മുഷിയുന്ന ഒബാമയുടെ വീഡിയോയും തരംഗമായിരുന്നു. പുതിയ വീഡിയോയില്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങി വരികയായിരുന്ന ഒബാമ തന്നെ കാത്തുനില്‍ക്കുന്നവരെ കൈവീശിക്കാണിച്ച് മുന്നോട്ട് നീങ്ങവെ പതിയെ പോക്കറ്റില്‍ ഒന്നു കൈയ്യിട്ടു നോക്കിയപ്പോഴാണ് മൊബൈല്‍ എടുത്തിട്ടില്ല എന്ന് മനസിലായത്. ഉടന്‍ തന്നെ അതെടുക്കാനായി ഒബാമ തിരിഞ്ഞോടുകയായിരുന്നു. തിരികെ മൊബൈലുമായി ഇറങ്ങിവരുന്ന ഒബാമ അത് പോക്കറ്റില്‍ ഇടുന്നതും കാണാം. ചിക്കാഗോയിലേക്ക് യാത്രാപോകാനായി ഇറങ്ങിയപ്പോഴാണ് ഒബാമ മൊബൈല്‍ മറന്ന് വെച്ചത്. തിരിച്ചുവന്ന് വിമാനത്തില്‍ കയറുന്നത് വരെയുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. തിരിച്ച് വരുമ്പോള്‍ സഹായി ഒരു കപ്പ് വെള്ളം പ്രസിഡന്റിന് കൊടുക്കുന്നുണ്ട്. അതും കുടിച്ച് വീണ്ടും കൈവീശി വിമാനത്തിലേക്ക് നീങ്ങുകയാണ് ഒബാമ. സിഎന്‍ബിസി ന്യൂസ് മാധ്യമപ്രവര്‍ത്തകനായ സ്റ്റീവ് കൊപാക് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല