അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സ്വപ്‌നപദ്ധതി സെനറ്റില്‍ പരാജയപ്പെട്ടു. അമേരിക്ക നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായ തൊഴിലില്ലായ്മയെ നേരിടാനുള്ള പദ്ധതിയാണ് വേണ്ടത്ര വോട്ടില്ലാതെ സെനറ്റില്‍ പരാജയപ്പെട്ടത്. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിന് ഏതാണ്ട് 447 ബില്യണ്‍ ഡോളറിന്റെ പദ്ധതിയ്ക്കാണ് ഒബാമ രൂപംനല്‍കിയത്. എന്നാല്‍ ദീര്‍ഘവീക്ഷണമില്ലാതെയാണ് ഈ പദ്ധതിക്ക് ഒബാമ രൂപംനല്‍കിയതെന്ന് പാര്‍ലമെന്റില്‍ പരക്കെ അഭിപ്രായമുയര്‍ന്നു ഇതേ തുടര്‍ന്നാണ് പക്തതി പിന്തള്ളപ്പെട്ടത്.
2012ല്‍ പ്രസിഡന്റ് ഇലക്ഷനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ഒബാമ നേരിട്ട പ്രധാനപ്പെട്ട തിരിച്ചടിയായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 49നെതിരെ 50 വോട്ടുകള്‍ക്കാണ് പദ്ധതി പരാജയപ്പെട്ടത്. റോഡ് നിര്‍മ്മാണം, സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണം പുതുക്കി പണിയല്‍ മറ്റ് അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലായി 175 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് ഒബാമ പ്രഖ്യാപിച്ചത്. ഈ പദ്ധതിവഴി തൊഴിലില്ലാത്ത ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പദ്ധതി വിശദീകരിച്ചുകൊണ്ട് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒബാമയുടെ സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതായും അതിലൂടെ തൊഴിലില്ലായ്മ രൂക്ഷമാകുമെന്നുമാണ് റിപ്പബ്ലിക് പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ തൊഴിലില്ലായ്മ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് റിപ്പബ്ലിക്ക് പാര്‍ട്ടി തുരങ്കം വെച്ചെന്ന് ഡെമോക്രാറ്റിക്കുകള്‍ ആരോപിക്കുന്നു. ഇപ്പോള്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന് ഒന്‍പത് ശതമാനത്തോളമായിരിക്കുകയാണ്. ഏതാണ്ട് 14 മില്യണ്‍ പേരാണ് തൊഴിലില്ലാത്തവരാണ് അമേരിക്കയില്‍ ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല