1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2015


അജിമോന്‍ ഇടക്കര

സ്റ്റോക് ഓണ്‍ ട്രെന്റ് : ഫോബ്മ സ്ഥാപക ജോയിന്റ് സെക്രട്ടറിയും നിലവിലെ വൈസ് പ്രസിഡന്റുമായ ജാന്‍സി തോമസിന്റെ പ്രിയ മാതാവും പരേതനായ ആന്റണി ചാരുപടിക്കലിന്റെ ഭാര്യയുമായ സെബാസ്റ്റീന ആന്റണി (അമ്മിണി ആന്റണി, ചാരുപടിക്കല്‍) ഇന്നലെ രാവിലെ ഇടപ്പള്ളി എം എ ജെ ഹോസ്പിറ്റലില്‍ വച്ചു ഹൃദയ സംബന്ധ രോഗത്താല്‍ നിര്യാതയായി. പൂര്‍ണ്ണ ആരോഗ്യവതി ആയിരുന്ന അമ്മ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹൃദയ അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ടത്. ഹൃദയത്തിലെ ബ്ലോക്ക് മാറുന്നതിനുള്ള കുത്തിവയ്പ്പ് എടുത്തു വരികയായിരുന്നു. അസുഖ വിവരം അറിഞ്ഞു ജാന്‍സി തോമസ് നാട്ടിലേയ്ക്കു തിരിച്ചതിന്റെ തൊട്ടു പിന്നാലെ ആയിരുന്നു മരണം സംഭവിച്ചത്. സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 11 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് വരാപ്പുഴ ചെട്ടിഭാഗം ക്രിസ്തുനഗര്‍ ഇടവക പള്ളിയില്‍ വച്ച് നടത്തപ്പെടും.

പരേതയുടെ മൂന്നു മക്കളില്‍ ഇളയ മകളായ ജാന്‍സി തോമസ് , ഭര്‍ത്താവ് തോമസ് കാച്ചപ്പിള്ളി, മക്കളായ ജെനീറ്റ തോമസ് , ജെസ്‌ലിന്‍ പോള്‍ തോമസ് എന്നിവരൊപ്പം സ്‌റോക്ക് ഓണ്‍ ട്രെന്റിലാണു താമസിക്കുന്നത്. ബെന്നി ആന്റണി ജാന്‍സിയുടെ ഏക സഹോദരനും വാഴക്കുളം നാരകത്തറ കുടുംബാംഗം മോളി അഗസ്‌റിന്‍ മൂത്ത സഹോദരിയുമാണ്. യൂക്കെയിലെ അറിയപ്പെടുന്ന നര്‍ത്തകിയായ ജനീറ്റയുടെ അമ്മ എന്ന നിലയിലും നല്ലയൊരു സംഘാടക, സാമൂഹ്യപ്രവര്‍ത്തക എന്ന നിലയിലും ജാന്‍സി തോമസ് യൂക്കെ മലയാളികള്‍ക്ക് സുപരിചിതയാണ്. തങ്ങളുടെ സഹപ്രവര്‍ത്തകയായ ജാന്‍സിയുടെ മാതാവിന്റെ ആകസ്മിക നിര്യാണത്തില്‍ ഫോബ്മ നാഷണല്‍ കമ്മിറ്റിക്കും മറ്റു അംഗങ്ങള്‍ക്കും വേണ്ടി പ്രസിഡന്റ് ഐസക്ക് ഉമ്മന്‍, ജനറല്‍ സെക്രട്ടറി ടോമി സെബാസ്‌റ്യന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.