1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2015


ജിജോ വാളിപ്ലാക്കില്‍

ലണ്ടന്‍: യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ (യുക്മ) ഈസ്റ്റ് ആംഗ്ലീയ മുന്‍ റീജിയണല്‍ സെക്രട്ടറി കുഞ്ഞുമോന്‍ ജോബിന്റെ മാതാവും കോട്ടയം നെടുങ്കുന്നം നെടിയേടത്ത് വീട്ടില്‍ പരേതനായ എന്‍ എസ് ജോബിന്റെ ഭാര്യയുമായ തങ്കമ്മ ജോബ് (85 വയസ്) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഇന്നലെ (01/07/15) ഇന്ത്യന്‍ സമയം വൈകിട്ട് 11.30 നാണ് മരണമടഞ്ഞത്. നെടുംങ്കുന്നം മേഴ്‌സി ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നൂ പരേത. യുകെയില്‍ എസക്‌സില്‍ താമസിക്കൂന്ന കുഞ്ഞുമോന്‍ ജോബും കുടുംബവും ഇന്ന് രാവിലെ 9.30 മണിക്കൂള്ള ഇതിഹാദ് വിമാനത്തില്‍ നാട്ടിലേയ്ക്ക് യാത്ര തിരിക്കൂം.

കുഞ്ഞുമോന്‍ ജോബിനെ കൂടാതെ തങ്കമണി ജോസ്, തങ്കച്ചന്‍, മോഹനന്‍, രാജന്‍ (ദുബായ്), സതീഷ് (ദുബായ്) ഷൈല തോമസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം ജുലൈ മൂന്നിന് നെടുംങ്കുന്നം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടക്കൂം. യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ നിര്യാണത്തില്‍ അനൂശോചനം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.