ഇരിങ്ങാലക്കുട അരിപ്പാലം മാളിയേക്കല്‍ കുണ്ടുപറമ്പില്‍ ചാക്കപ്പന് ജോസ് (കെ.സി. ജോസ് 76) നിര്യാതനായി. ജൂലൈ 5 ഞായറാഴ്ച്ച പുലര്‍ച്ചെ 6 മണിയ്ക്കാണ് മരണം സംഭവിച്ചത്. ഏറെ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: പരേതയായ ഡെയ്സി ജോസ് ചാലക്കുടി ചിറയത്ത് കുടുംബാംഗമാണ്.
പരേതന് ഒ.ഐ.സി.സി യു.കെ ഈസ്റ്റ് മിഡ്ലാന്റ്സ് റീജണല്‍ പ്രസിഡന്റ് അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുടയുടെ (നോട്ടിങ്ങ്ഹാം, യു.കെ) പിതാവാണ്.
മരുമകള്‍:
ജോയ്സി പുലിക്കോട്ടില്‍ (അടാട്ട്) (പ്രാക്ടീസിങ് നഴ്സ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, നോട്ടിങ്ഹാം)
സംസ്ക്കാരം ഇരിങ്ങാലക്കുട അരിപ്പാലം കര്‍മ്മലമാതാ ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും. സംസ്ക്കാര സമയവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്.
അഡ. ജെയ്സണ്‍ ജെയ്സണ്‍ ഇരിങ്ങാലക്കുടയുടെ പിതാവിന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ജോണ്സണ് കെ.എസ്, ബിനു കുര്യാക്കോസ്, മനു ജോര്‍ജ് സഖറിയ, ബൈജു മേനാച്ചേരി, ഡിക്സ് ജോര്‍ജ്, ജിബി വര്‍ഗീസ് എന്നിവര്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല