ബ്രോംലി: ബ്രോംലി കൌണ്ടിയിലെ പെറ്റ്‌സ് വുഡില്‍ ഇന്ന് രാവിലെ എട്ടു മാസം പ്രായമായ മലയാളി കുഞ്ഞ് നിര്യാതനായി.റോയി ചിറ്റിലപ്പിള്ളി, നില്‍ജോ റോയി ദമ്പതികളുടെ ഇളയ മകന്‍ ജെറാള്‍ഡ് ആണ് നിര്യാതനായത്. ജന്മനാ അസുഖബാധിതനായിരുന്നു ജെറാള്‍ഡ്. സെന്റ് മാര്‍ക്‌സ് സ്‌ക്കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന ഐസക്ക് (8 വയസ്സ്) ജയിഡന്‍( 3 വയസ്സ്) എന്നിവര്‍ ജെറാള്‍ഡിന്റെ സഹോദരന്മാരാണ്.
തൃശൂര്‍ സ്വദേശികളായ റോയി ദമ്പതികള്‍ ബോംബെ പവായിയില്‍ അമ്മ അല്‍ഫോന്‍സാ പോളിനോടൊപ്പം സ്ഥിരതാമസമാക്കിയവാരാണ്.ജോലി സൗകര്യാര്‍ത്തം യു കെ യില്‍ എത്തിയ റോയി ബാങ്കിംഗ് മേഖലയിലാണ് സേവനം ചെയ്തുവരുന്നത്.റോയിയുടെ സഹോദരന്മാരായ റോബിന്‍ ചിറ്റിലപ്പള്ളി(ഹെല്‍ത്താം), റോക്കി ചിറ്റിലപ്പിള്ളി(ന്യുബെറി) എന്നിവരും യു കെ യില്‍ തന്നെ ഉണ്ട്.
മലയാളി അസ്സോസ്സിയേഷനുകളില്‍ സജീവ സാന്നിദ്ധ്യമായ റോയിയുടെയും, നില്‍ജോയുടെയും അതീവ ദുംഖത്തില്‍ പങ്കു ചേരുന്നതായും, ജെറാള്‍ഡിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതായും അസ്സോസ്സിയെഷനുവേണ്ടി അനു ജോസഫ് അറിയിച്ചു.
മൃതദേഹം ഇപ്പോള്‍ പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.വിദേശത്തു പോയിരിക്കുന്ന റോയിയുടെ സഹോദരന്‍ തിരിച്ചു വന്ന ശേഷം കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് സംസ്‌ക്കാര നടപടികള്‍ പിന്നീട് തീരുമാനിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല