സര്‍ഗ്ഗം സ്റ്റീവനെജ് മലയാളി അസ്സോസ്സിയേഷന്‍ മെമ്പറും യുകെയിലെ പ്രമുഖ കേറ്ററിംഗ് ബിസിനസുകാരനുമായ ബെന്നി അഗസ്റ്റ്യന്റെ പിതാവ് കൊടിയേറ്റ് അഗസ്റ്റിന്‍ ജോസഫ് (കുഞ്ഞാഗസ്ത്തി , 82.) കോതമംഗലത്ത് നിര്യാതനായി. ഭാര്യ മേരി അഗസ്റ്റിന്‍ കളപ്പുരക്കല്‍. ബാബു, ബീന , ബെറ്റി എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: ആനി, ജോര്‍ജ്ജ് പോത്താനിക്കാട്ട് ,ടോമി വട്ടവയലില്‍ , ഷൈനി ബെന്നി പാണിക്കാട്ട് ( സ്റ്റീവനെജ്, യു കെ ).
അഗസ്റ്റിന്‍ ജോസഫിന്റെ ശവസംസ്‌ക്കാരം കോതമംഗലം സെന്റ് ജോര്‍ജ്ജ് കത്തീട്രല്‍ പള്ളി സിമത്തേരിയിയില്‍ നടത്തും. ജൂലൈ 14 നു ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 :00 മണിക്ക് കോതമംഗലം കലാ നഗറില്‍ (ഓഡിറ്റൊറിയത്തിന്റെ സമീപത്തുള്ള )വസതിയില്‍ അന്ത്യോപചാര ശുശ്രുക്ഷകള്‍ ആരംഭിക്കും. അഗസ്റ്റ്യന്‍ ജോസഫിന്റെ നിര്യാണത്തില്‍ സര്‍ഗ്ഗം സ്റ്റീവനെജ് മലയാളി അസ്സോസ്സിയേഷന്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല