സ്വന്തം ലേഖകന്‍: ഇന്ത്യക്കാരിയായ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശം, മലയാളി യുവാവിനെ യുഎഇ കമ്പനി പിരിച്ചുവിട്ടു. ദുബായ് ആല്‍ഫാ പെയിന്റ് കമ്പനിയില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബിന്‍സിലാല്‍ ബാലചന്ദ്രനെ പിരിച്ചുവിട്ടത്. ഇയാളുടെ വിസ റദ്ദാക്കി നാടുകടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്ലാമിനെതിരായും ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാണാ അയൂബ് എന്ന മാധ്യമ പ്രവര്‍ത്തകയ്ക്കാണ് ബിന്‍സിലാല്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഈ സന്ദേശങ്ങള്‍ റാണാ ട്വിറ്ററില്‍ പങ്കുവച്ചതോടെ റാണാ അയൂബിന്റെ സുഹൃത്തുക്കള്‍ വിവരം യുഎഇ കമ്പനിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനി ബിന്‍സിലാലിനെ പിരിച്ചുവിട്ടു. ഇയാള്‍ക്കെതിരേ ഇന്ത്യയില്‍ കേസ് കൊടുക്കുമെന്നും റാണാ അയൂബ് അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ ആറിനാണ് ബിന്‍സിയുടെ അശ്ലീല സന്ദേശങ്ങള്‍ റാണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരുള്‍പ്പെടെയായിരുന്നു പോസ്റ്റ്. റാണയുടെ സുഹൃത്തുക്കള്‍ ഇയാളുടെ കമ്പനിയില്‍ വിവരം അറിയിച്ചതോടെ തങ്ങളുടെ ജീവനക്കാരന്‍ ഒരു സ്ത്രീയെ സമൂഹ മാധ്യമങ്ങളിലൂടെ ശല്യപ്പെടുത്തുന്നതായി ഇമെയിലില്‍ പരാതി ലഭിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. പരാതി ശരിയാണെന്നു പരിശോധനയില്‍ വ്യക്തമായതോടെ ഏപ്രില്‍ എട്ടിന് ബിന്‍സിയെ പിരിച്ചുവിട്ടുവെന്നും കമ്പനി വ്യക്തമാക്കി.
ഇസ്ലാമിനെതിരായും ഇയാള്‍ പോസ്റ്റുകള്‍ ചെയ്തിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായി. യുഎഇ സൈബര്‍ നിയമപ്രകാരം ഇത്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് ജയില്‍ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകമെഴുതി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ് റാണാ. ച്ചു. പല പരിപാടികളില്‍ പങ്കെടുക്കനായി നിരവധി തവണ ഇവര്‍ കേരളത്തിലും വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല