ജോസ് കുര്യാക്കോസ്: ഒക്ടോടോബര്‍ എട്ടിന് നടക്കുന്ന സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനുവേണ്ടി ശക്തമായ പ്രാര്‍ഥനകള്‍ ദൈവസന്നിധിയില്‍ ഉയര്‍ത്തപ്പെടുകയാണ്.
ബഥേല്‍ സെന്ററിന്റെ മെയിന്‍ ഹാളില്‍ പൂര്‍ണമായും ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന ശുശ്രൂഷ അനേകരെ ആകര്‍ഷിക്കും. അതിശക്തമായ രണ്ട് ആത്മീയ ശുശ്രൂഷകരുടെ സാന്നിധ്യം രോഗസൗഖ്യത്തിനുവേണ്ടി പ്രാര്‍ഥിച്ച് ഒരുങ്ങുന്ന അനേകര്‍ക്ക് പ്രത്യാശ പകരുന്ന വാര്‍ത്തയാണ്.
നീണ്ട വര്‍ഷങ്ങളായി ജര്‍മനിയില്‍ ശക്തമായ കരിസ്മാറ്റിക് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്ന സിസ്റ്റര്‍ മാര്‍ഗരീത്ത അറിയപ്പെടുന്ന രോഗശാന്തി ശുശ്രൂഷകയാണ്. ആയിരക്കണക്കിന് ജര്‍മന്‍ വംശജരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിക്കുന്ന സിസ്റ്ററിന്റെ ശുശ്രൂഷകള്‍ അനേകം കുടുംബങ്ങള്‍ക്ക് അനുഗ്രഹദായകമായി മാറും.
ന്യൂ ഡൗണ്‍ കോണ്‍ഫറന്‍സ്, സെലിബ്രേറ്റ് തുടങ്ങിയ ഇംഗ്ലീഷ് കരിസ്മാറ്റിക് ശുശ്രൂഷകളില്‍ സജീവ സാന്നിധ്യമായ ലളിത് പെരേര യൂറോപ്പില്‍ അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകനാണ്. കമ്യൂണിറ്റി ഓഫ് റിസന്‍ ലോര്‍ഡിന്റെ സ്ഥാപകനായ ഇദ്ദേഹം 40 വര്‍ഷത്തില്‍ അധികമായി നവീകരണരംഗത്ത് പരിശുദ്ധാത്മാവ് വഴിനടത്തുന്ന വ്യക്തിയാണ്. ഇംം്ലീഷ് ഭാഷ സംസാരിക്കുന്ന അനേകരെ കൂട്ടിക്കൊണ്ടുവരുവാന്‍ ഒക്ടോബര്‍ മാസ കണ്വന്ഷന് കാരണമാവുകയാണ്.
കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടിയും ഇംഗ്ലീഷ് സംസാരിക്കുന്ന ആയിരങ്ങളുടെ കടന്നുവരവിനുവേണ്ടിയും ഈ മാസം 30ന് രാവിലെ എട്ടു മുതല്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ എട്ടുവരെ അഖണ്ഡ ജപമാല സെഹിയോന്റെ നിത്യാരാധന ചാപ്പലില്‍ ആരംഭിക്കും. ജപമാല മാസത്തിലേക്ക് ആഘോഷപൂര്‍വം പ്രവേശിക്കാന്‍ ഈ ശുശ്രൂഷ അനേകരെ സഹായിക്കും. പകലും രാത്രിയുമായി നടക്കുന്ന അഖണ്ഡ ജപമാലയിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ സംഘാടകര്‍ പ്രതീക്ഷിക്കുകയാണ്.
ദേശത്തിനുവേണ്ടി, കുടുംബങ്ങള്‍ക്കുവേണ്ടി, കുട്ടികള്‍ക്കുവേണ്ടി പരിശുദ്ധ അമ്മയുടെ കരംപിടിച്ച് പ്രാര്‍ഥിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
അഖണ്ഡജപമാല നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Sacred Hart & St. Margrat Mary Church, 85, Prestbury Rd, Aston, Birmingham B6 6EG
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിസ്റ്റര്‍ മീന 07957342742
ജോസ് 07414747573
ദേശത്തിന്റെ ആത്മീയ ഉത്സവത്തിലേക്ക് യേശുനാമത്തില്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. പ്രാര്‍ഥിക്കാം ഒന്നിച്ച് പ്രവര്‍ത്തിക്കാം… യൂറോപ്പിന്റെ വിശ്വാസവസന്തത്തിനായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല