നാദിയ പിന്നെയും മാധ്യമങ്ങളില്‍ നിറയുന്നു. മൂന്നുവര്‍ഷം മുന്‍പാണ് ഈ 36യാറുകാരി ഒരു പ്രസവത്തില്‍ 8 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ വാര്‍ത്തയുടെ ചൂടാറുകയും ആളുകള്‍ മറ്റു ചൂടന്‍ വാര്‍ത്തകളിലേക്ക് തിരിയുകയും ചെയ്തപ്പോഴേക്കും ജീവിതത്തിന്റെ കനല്‍വഴികളില്‍ ഇപ്പോള്‍ പാവം നാദിയ ഒറ്റപ്പെട്ടിരിക്കുന്നു. പക്ഷെ, പലര്‍ക്കും നാദിയയോട് ഒരു തരത്തിലുള്ള സഹതാപവും തോന്നുന്നില്ല!! കാരണം 6 കുട്ടികള്‍ നാദിയക്ക് സ്വന്തമായി ഉണ്ടായിരുന്നപ്പോഴാണ് മറ്റൊരു 8 കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ വേണ്ടി നാദിയ ഒരു ഡോക്ടറുടെ സഹായത്തോടെ തന്റെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം കുത്തിവെച്ചത്!!
അന്ന് നാദിയയെ സഹായിക്കാന്‍ കൂടെയുണ്ടായിരുന്ന വ്യക്തി നാദിയയുടെ പേരില്‍ ഒരു വെബ്ബ്‌സൈറ്റ് തുടങ്ങുകയും കുറെയാളുകളില്‍ നിന്ന് പണം പിരിക്കുകയുമൊക്കെ ചെയ്തിരുന്നു. സത്യം പറഞ്ഞാല്‍ നാദിയ കഥാപാത്രമായ വാര്‍ത്ത മാത്രം ലോകത്തുള്ള പത്രങ്ങളിലെല്ലാം വന്നതോര്‍ത്താല്‍ ഇന്നിപ്പോള്‍ ഈ ദുരിതജീവിതമൊന്നും നാദിയയ്ക്കാവശ്യമില്ല. പല മുന്‍നിര പത്രങ്ങളും മാസത്തിലൊരു പ്രാവശ്യമെന്ന രീതിയിലായിരുന്നു നാദിയയുടെ കഥകള്‍ പടച്ചുവിട്ടിരുന്നത്. പക്ഷെ മക്കളെനോക്കാന്‍ നാദിയയല്ലാതെ മറ്റാരുമില്ലെന്നുള്ളതാണ് അനുഭവം. കഴിഞ്ഞ മാസം കാലിഫോര്‍ണിയയിലെ ജീവിതം മടുത്തിരിക്കുന്നെന്നും താനിനി ജീവിച്ചിരിക്കുന്നില്ലെന്നും നാദിയ പറഞ്ഞത് പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ചില പോണ്‍ സിനിമാനിര്‍മാതാക്കള്‍ നാദിയയുമായി ബന്ധപ്പെട്ടത്.
തങ്ങളുടെ സിനിമയിലഭിനയിക്കുന്നതിന് വര്‍ഷം 3800 പൗണ്ടാണ് ഇവര്‍ നാദിയയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. പക്ഷെ, കാര്യമെന്തായാലും വ്യത്യസ്തതയുള്ള ജീവിതം തന്നെയാണ് നാദിയയുടേത്!! അല്ലെങ്കില്‍ ആറു കുട്ടികളുള്ളപ്പോള്‍, അതില്‍ മൂന്ന് പേര്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോള്‍ ഒരാളുടെയും സഹായം പോലുമില്ലെന്നിരിക്കെ ഇങ്ങനെയൊരു സാഹസ്ത്തിനുമുതിരാന്‍ ഏതുസ്ത്രീയെക്കൊണ്ടു സാധിയ്ക്കും. പക്ഷെ, വാ കൊടുത്ത ദൈവം ഭക്ഷണവും കൊടുക്കും എന്ന് പറഞ്ഞ് കുട്ടികളെ ഉപേക്ഷിക്കാന്‍ പറ്റുന്ന കാലമാണോ ഇത്!! അതും അമേരിക്കപോലൊരു രാജ്യത്ത്. നല്ല സാമൂഹികജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ കൈയില്‍ പണമില്ലാതെ ഒന്നും നടക്കില്ല!! എന്നാല്‍ ഈ കുട്ടികളെ മുഴുവന്‍ വീട്ടിലോ കെയര്‍ ഹോമിലോ ആക്കി ഒരു ജോലിക്ക് പോകാനാകുമോ നാദിയയ്ക്ക്. കുട്ടികള്‍ക്ക് ലഭിക്കുന്ന ചൈല്‍ഡ് ബെനെഫിറ്റ് കൊണ്ട് എത്രമാത്രം കാര്യങ്ങള്‍ നിറവേറ്റാനാകും. എല്ലാമാലോചിച്ചപ്പോള്‍ ഏറ്റവും നല്ലത് ഈ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. നാദിയ അഭിനയിക്കുന്ന സിനിമ അധികം താമസിയാതെ പുറത്തിറങ്ങുമെന്നാണറിയുന്നത്. ഒരു പ്രശസ്ത ഗോസിപ്പ് മാഗസിന്റെ പുറം ചട്ടയില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ ഈയടുത്ത് നാദിയ പ്രത്യക്ഷപ്പെടുകയുണ്ടായി.
പക്ഷെ, ആത്മഹത്യാചിന്തയില്‍നിന്നും ഒരുപാട് പിന്നോട്ട് പോകാന്‍ നാദിയയ്ക്ക് പുതിയ ഓഫറിലൂടെ സാധിച്ചു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. എന്തുവിലകൊടുത്തും തന്റെ മക്കളെ താന്‍ പോറ്റിവളര്‍ത്തുമെന്ന് ഒക്ടോമം എന്ന ഇരട്ടപേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഈ അമ്മ ഉറപ്പിച്ചു പറയുന്നു. അവര്‍ വളര്‍ന്നുവലുതാകുമ്പോള്‍ തന്നെ മനസ്സിലാക്കുമെന്നും നാദിയയ്ക്ക് ശുഭാപ്തിവിശ്വാസം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല