സ്വന്തം ലേഖകൻ: ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന യു.കെ.യില്‍ നഴ്‌സുമാര്‍ക്ക് അവസരം. യു.കെ സര്‍ക്കാരിന്റെ കീഴിലുള്ള ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് (എച്ച്.ഇ.ഇ) എന്ന സ്ഥാപനം നടപ്പിലാക്കുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം (ജി.എല്‍.പി) എന്ന പദ്ധതി മുഖേനയാണ് ഒഡെപെക് യു.കെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്.
സര്‍ക്കാര്‍/സ്വകാര്യമേഖലകളില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഒരുപോലെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാരായ നഴ്‌സുമാര്‍ക്ക് ഈ പദ്ധതിയില്‍ പങ്കെടുക്കുന്നതിന് ലീവ് അനുവദിക്കുന്നതിനായി കേരളാ സര്‍ക്കാര്‍ പ്രത്യേകം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
നഴ്‌സുമാര്‍ക്ക് യു.കെ.യിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എന്‍.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളില്‍ തൊഴില്‍ നേടുന്നതിനോടൊപ്പം പുതിയ അറിവുകള്‍ നേടുന്നതിനും അവസരമൊരുക്കുന്ന മൂന്നുവര്‍ഷം കാലാവധിയുള്ള ഒരു സവിശേഷപദ്ധതിയാണ് ജി.എല്‍.പി.
സൗജന്യ റിക്രൂട്ട്മെന്റ്, സ്വകാര്യ ഏജന്റുമാരുടെ ചൂഷണത്തില്‍ നിന്നും സംരക്ഷണം, മുഴുവന്‍ സമയ സേവനം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ, ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി/സി.ബി.ടി പരീക്ഷാ ഫീസുകളും ട്രെയിനിംഗ് ഫീസുകളും എന്‍.എം.സി ആപ്ലിക്കേഷന്‍ ഫീസും തിരികെ ലഭിക്കുന്നു, സൗജന്യ എയര്‍ ടിക്കറ്റ്, മൂന്നു മാസത്തെ സൗജന്യ താമസം എന്നിവയാണ് ഒഡെപെക്ക് തെരഞ്ഞെടുത്താലുള്ള മെച്ചങ്ങൾ. ഒ.എസ്.സി.ഇ പരീക്ഷാഫീസും യാത്രാചെലവും തൊഴില്‍ദാതാവ് തന്നെ വഹിക്കും.
ബി.എസ്.സി. നഴ്‌സിംഗ് / ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി (ജി.എന്‍.എം)നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ, കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യതകൾ. യു.കെയിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഐ.ഇ.എല്‍.ടി.എസ് അഥവാ ഒ.ഇ.ടി. പരീക്ഷകളില്‍ താഴെ പറയുന്ന സ്‌കോറുകള്‍ നേടേണ്ടതുണ്ട്.
ഐ.ഇ.എല്‍.ടി.എസ് (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം)
റൈറ്റിംഗ്: 6.5
ലിസണിംഗ്/റീഡിംഗ്/സ്പീക്കിംഗ്: 7.0
ഓവറോള്‍ സ്‌കോര്‍: 7.0
ഒ.ഇ.ടി. (ഒക്ക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്)
റൈറ്റിംഗ്/ലിസണിംഗ്/റീഡിംഗ്/സ്പീക്കിംഗ്: ബി ഗ്രേഡ്
ഓവറോള്‍ സ്‌കോര്‍: ബി ഗ്രേഡ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല