വെസ്റിന്‍ഡീസിനെതിരേയുള്ള ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായി സച്ചിന്‍ തെണ്ടൂല്‍ക്കറിനും നായകന്‍ എം.എസ്. ധോണിക്കും വിശ്രമം അനുവദിച്ചു. എന്നാല്‍, വെസ്റിന്‍ഡീസിനെതിരേയുള്ള ടെസ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്രഗ്യാന്‍ ഓജയെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ധോണിക്കു പകരം പാര്‍ഥിവ് പട്ടേല്‍ വിക്കറ്റിനു പിന്നില്‍ നില്‍ക്കും.
പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ശര്‍മ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. ടീമിനെ വിരേന്ദര്‍ സെവാഗ് നയിക്കും 2009 ഡിസംബറിനുശേഷം ആദ്യമായാണ് സെവാഗ് ഇന്ത്യയെ നയിക്കുന്നത്. പരിക്കില്‍നിന്നു പൂര്‍ണമുക്തനാകാത്തതിനാല്‍ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് യുവരാജ് സിംഗ് സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. എന്നാല്‍, ഹര്‍ഭജന്‍ സിംഗിനെ പരിഗണിച്ചതേയില്ല. ഇന്ത്യന്‍ ടീമിന്റെ നായകനായശേഷം ധോണിക്കു പകരം ന്യൂസിലന്‍ഡിനെതിരേ ഇന്ത്യന്‍ ടീമിനെ ഗൌതം ഗംഭീറും ഇന്ത്യന്‍ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സുരേഷ് റെയ്നയും നയിച്ചിരുന്നു.
ഏകദിന ടീം: വിരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), ഗൌതം ഗംഭീര്‍, വീരാട് കോഹ്ലി, പാര്‍ഥിപ് പട്ടേല്‍, അജിങ്കയ് റഹാനെ, മനോജ് തിവാരി, സുരേഷ് റെയ്ന, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍, വരുണ്‍ അരോണ്‍, ഉമേഷ് യാദവ്, രാഹുല്‍ ശര്‍മ, പ്രവീണ്‍ കുമാര്‍, വിനയ്കുമാര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല