സ്വന്തം ലേഖകന്‍: ഒഡീഷയില്‍ ഗ്രാമീണ കലാപം, കര്‍ഷകര്‍ ഭൂമി പിടിച്ചെടുത്തു. ഇതോടെ സ്റ്റീല്‍ക്കമ്പനിയായ പോസ്‌കോയുടെ പദ്ധതി വെള്ളത്തിലായി. പോസ്‌കോക്ക് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കിയ ഭൂമിയാണ് ഗ്രാമീണരായ കര്‍ഷകര്‍ പിടിച്ചെടുത്തു.
കേന്ദ്രസര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് പിടിച്ചെടുക്കലെന്നത് ശ്രദ്ധേയമാണ്.
തെക്കന്‍ കൊറിയയുടെ വമ്പന്‍ സ്റ്റീല്‍ക്കമ്പനിയായ പോസ്‌കോയുടെ 1200 കോടിയുടെ പദ്ധതിയാണ് ഒഡിഷയില്‍ ആരംഭിക്കാനിരുന്നത്.
ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ വന്‍ പ്രചാരണം നടത്തുന്ന ‘പ്രതിരോധ് സംഗ്രാം പരിഷത്തി’ന്റെ നേതൃത്വത്തിലാണ് ഭൂമി പിടിച്ചെടുത്തത്. പദ്ധതിക്കുവേണ്ടി ഗ്രാമീണരില്‍നിന്ന് ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും തിരിച്ചുകൊടുക്കുംവരെ സമരം തുടരുമെന്ന് പരിഷത്ത് പ്രസിഡന്റ് അഭയ് സാഹു പറഞ്ഞു. ഭൂമി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 300 ഗ്രാമീണര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അത് പിന്‍വലിക്കണമെന്നും സാഹു ആവശ്യപ്പെട്ടു.
പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ 2,700 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. കമ്പനിയുമായി 2005ലാണ് സ്റ്റീല്‍ നിര്‍മാണത്തിനായി സര്‍ക്കാര്‍ കരാറുണ്ടാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല