സ്വന്തം ലേഖകൻ: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രമോഷനുകളും ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അധികൃതരുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ സംരക്ഷണ വിഭാഗവുമായി സഹകരിച്ചാണ് പുതിയ തീരുമാനം.
മുന്‍കൂര്‍ അനുമതിയില്ലാതെ 30 ശതമാനം വരെ ഇളവുകളും ഡിസ്‌കൗണ്ടും നല്‍ക്കാന്‍ സാധിക്കും. കിഴിവുകളും പ്രമോഷനല്‍ ഓഫറുകളും ആഴ്ചയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തില്‍ കൂടാനും പാടില്ല. പ്രമോഷനുകള്‍ മാസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ നല്‍കരുതെന്നും വ്യവസ്ഥയുണ്ട്.
മുന്‍കൂര്‍ അനുമതി ആവശ്യമില്ലെങ്കിലും, കിഴിവുകളോ പ്രമോഷനല്‍ ഓഫറുകളോ നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം ഉപഭോക്തൃ സംരക്ഷണ വിഭാഗത്തെ അറിയിക്കണം. CSDG@pacp.gov.om എന്ന ഇ മെയില്‍ വിലാസത്തിലേക്ക് വിവരങ്ങള്‍ അറിയിക്കാം.
നേരത്തെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായിരുന്നെങ്കിലും പ്രാദേശിക കച്ചവടം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും വിപണിയിലെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും ന്യായമായ വിലയിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുകയുമാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല