സ്വന്തം ലേഖകന്‍: ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സിയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റുള്ള സന്ദേശം വന്നത്. ആക്രമണം നടത്തിയ വിദ്യാര്‍ഥി സോമാലിയയില്‍നിന്നു കുടിയേറിയ കുടുംബത്തിലെ അംഗമാണ്.
അബ്ദുള്‍ റസാക് അലി അര്‍ത്താന്‍ എന്നു പേരുള്ള ഇയാള്‍ യൂണിവേഴ്‌സിറ്റിയുടെ കൊളംബസിലെ കാമ്പസില്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയും വിദ്യാര്‍ഥികളെ കത്തികൊണ്ടു കുത്തുകയുമായിരുന്നു. സംഭവത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു.
ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യംപസില്‍ കൂട്ടം കൂടി നിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് ആക്രമി കാര്‍ ഓടിച്ചു കയറ്റിയത്. ആക്രമണത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ആക്രമി അബ്ദുല്‍ റസാക്ക് അലിയെ ക്യാംപസ് പൊലീസ് അപ്പോള്‍ തന്നെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.
സൊമാലിയായില്‍ നിന്നും കുടിയേറിയ അബ്ദുല്‍ റസാക്ക് അലി അമേരിക്ക യിലെത്തും മുമ്പ് ഏഴ് വര്‍ഷത്തോളം പാക്കിസ്ഥാനിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല