ക്രോയ്‌ടോണ്‍ :ഓ ഐ സി സി യു കെ യുടെ കീഴിലുള്ള വിവിധ റീജിയനുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 22 നു ക്രോയ്‌ടോണില്‍ വച്ച് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കൂടാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ഹൃസ്വ സന്ദര്‍ശനത്തിനായി
ലണ്ടനിലെത്തിയ യൂറോപ്പ് കോര്‍ഡിനേറ്റര്‍ ജിന്‍സന്‍.എഫ്.വര്‍ഗീസിനു സറെ റീജിയണ്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ വച്ച്
കണ്‍വീനര്‍ ടി.ഹരിദാസാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
യോഗത്തില്‍ വിവിധ വിഷങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത് തന്നെ യു കെ സന്ദര്‍ശിക്കുന്ന ഓ ഐ സി സി യുടെ ചാര്‍ജ്ജ് വഹിക്കുന്ന കെ പി സി സി ജെന.സെക്രടറി എന്‍. സുബ്രമണ്യന് ഹൃദ്യമായ സ്വീകരണമൊരുക്കുക,താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം ശക്തമാക്കുക, നോര്‍ക്കയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ട മേഖലകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ ചര്‍ച്ചയാകും. ഇന്ദിരാ ഭവനില്‍ കൂടിയ യോഗത്തില്‍ ജോയിന്റ് കണ്‍വീനര്‍മാരായ കെ.കെ മോഹന്‍ദാസ്, ലക്‌സന്‍ കല്ലുമാടിക്കല്‍, ഓഐസിസി ഭാരവാഹികളായ സുജു കെ ഡാനിയേല്‍, സുനു ദത്ത്, ബേബിക്കുട്ടി ജോര്‍ജ്ജു, അഷ്‌റഫ്, ബൈജു കാരിയില്‍, ജെവഹര്‍, ജയറാം തുടങ്ങിയവര്‍ സ്വീകരണ യോഗത്തിനു നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല