മെല്‍ബണ്‍ – ഒഐസിസി ഓസ്‌ട്രേലിയയുടെ കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ നിങ്ങളിലൂടെ പദ്ധതി പ്രകാരം രോഗത്താല്‍ വലയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കും കിഡ്‌നി കോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു.
തൃശൂര്‍ പൂമല വേളാങ്കണ്ണിയില്‍ നടന്ന ചടങ്ങില്‍ ഒഐസിസി ദേശീയ പ്രസിഡന്റ് ജോസ് എം ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന വര്‍ണാഭമായ തടങ്ങില്‍ ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി ധനസഹായങ്ങള്‍ വിതരണം ചെയ്തു. ഒഐസിസി ദേശീയ കമ്മറ്റി ഘാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാളിതുവരെ നടത്തയിത് ശ്ലാഘനീയമാണൈന്ന് തൃശൂകര്‍ ഡിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. നിര്‍ധനരായ ആളുകളെ സഹായിക്കുന്ന ഈ കാരുണ്ത്തിന്റെ കൈക്കുമ്പിള്‍ ഇനിയും അനേകര്‍ക്ക് പ്രയോജനപ്പെടട്ടെ എന്നും ഡിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. രോഗികളായ 12 പേര്‍ക്കാണ് സാമ്പത്തിക സഹായം കൈമാറിയത്. കോണ്ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യന്‍ സ്വാഗതവും ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് ജോജോ തൃശൂര്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഡിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, കെ. അജിത്കുമാര്‍, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പിഎസ് മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വിജി സുരേഷ് കുമാര്‍, ജയന്‍ മംഗലം, ബിജോയി ദേവസ്സി, കോണ്‍ഗ്രസ് നേതാക്കളായ ലിസി രാജു, പിജി ജഗദീഷ്. തോമസ് പുത്തൂര്‍, പിജെ രാജു, പി. രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
ഇത്രയും തുക സമാഹരിക്കുവാന്‍ നേതൃത്വം കൊടുത്ത ഒഐസിസി ദേശീയ കമ്മറ്റിയെയും സാമ്പത്തിക സഹായം നല്‍കിയ ആളുകളെയും യോഗത്തില്‍ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല