ഹൃസ്വസന്ദര്‍ശനാര്‍ത്ഥം മെല്‍ബണില്‍ എത്തിയ മുന്‍ കേന്ദ്രമന്ത്രി പ്രൊഫ കെവി തോമസ് എംപിക്ക് ഒഐസിസി ഓസ്ട്ര്‌ലേലിയ ദേശീയ കമ്മറ്റി ഊഷ്മളമായ സ്വീകരണം നല്‍കി. കേരളത്തില്‍നിന്നും പ്രവാസിയായി വിദേശത്ത് എത്തുന്ന മലയാളികള്‍ നാടിനോടും നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളോടും കാണിക്കുന്ന സ്‌നേഹം രാജ്യസുരക്ഷ പോലെ തന്നെ മഹത്തരമാണെന്ന് കെവി തോമസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഓരോ രാജ്യത്തും കോണ്‍ഗ്രസിന്റെ പാരസ്പര്യം കാത്തു സൂക്ഷിക്കുന്ന നല്ല ചെറുപ്പക്കാര്‍ ഉണ്ടാകട്ടെയെന്നും അത് ഇന്ത്യയുടെ ഐക്യവും അഖണ്ഡചയും കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഒഐസിസി ദേശീയ പ്രസിഡന്‌റ് ജോസ് എം ജോര്‍ജ് കെ വി തോമസിനെ സ്വീകരിച്ചു.
മൂന്നു ദിവസത്തെ ഔദ്യോഗിക മീറ്റിംഗിനായി അഡ്‌ലൈഡില്‍ സര്‍ക്കാരിന്റെ ക്ഷണിതാവായാണ് കെവി തോമസ് എത്തിയത്. സ്വീകരണത്തില്‍ ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറിയും പിആര്‍ഒയുമായ ജോര്‍ജ് തോമസ്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് വിക്ടോറിയ ഭാരവാഹികളായ ജിബി ഫ്രാങ്കഌന്‍, ബോസ്‌കോ തിരുവനന്തപുരം, മാര്‍ട്ടിന്‍ മാത്യു, ക്ലീറ്റസ് ചാക്കോ എന്നിവര്‍ സന്നിഹിതരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല