ഡാർവിൻ (ഓസ്ട്രേലിയ): ഗോൾഡ് കോസ്റ്റിലേക്ക് സ്ഥലം മാറിപ്പോകുന്ന ഓ ഐ സി സി ഡാർവിൻ പ്രസിഡന്റ് ജോണ്‍ പിറവത്തിന് പ്രവർത്തകർ ഊഷ്മളമായ യാത്രയയപ്പ് നൽകി. ഡാർവിൻ ജിങ്ങ്ളി പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ എംബ്ലം ആലേഖനം ചെയ്ത മൊമെൻറ്റൊ നൽകി ആദരിച്ചു. സെക്രട്ടറി ഏലിയാസ് വള്ളിക്കാട്ടിൽ, ആന്റണി തുരുത്തേൽ, ജോണ്‍ ചാക്കോ എന്നിവർ ചടങ്ങിൽ അഥിതികളായിരുന്നു.
തുടർന്ന് ഓവർസീസ് കോണ്‍ഗ്രെസ്സിന്റെ എക്സിക്യൂട്ടീവ് കൂടി ഏലിയാസ് വള്ളിക്കാട്ടിലിനെ ഓ ഐ സി സി ഡാർവിൻ പ്രസിഡന്റായും ഷാജഹാൻ ഐസ്സക്കിനെ വൈസ്പ്രസിഡന്റായും അജി പീറ്ററിനെ സെക്രട്ടറിയായും വിജു ജോസെഫിനെ ട്രെഷറാറായും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെമ്പർമാരായി പി കെ ജോണ്‍സണ്‍, കുര്യാക്കോസ് റ്റി മത്തായി, ഇമ്മാനുവേൽ ലൂക്ക് എന്നിവരെ തെരഞ്ഞെടുത്തു.
ഡാർവിൻ കോണ്‍സലേറ്റിന്റെ പ്രവർത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര ഗവർമെന്റിൽ സമ്മർദം ചെലുതുമെന്നും, നാളിതുവരെ നൽകിയ പ്രവർത്തനങ്ങൾക്ക് ജോണ്‍ പിറവം നന്ദി പറഞ്ഞു. യോഗത്തിൽ ഷാജഹാൻ ഐസ്സക്ക് സ്വാഗതവും രാജീവ് തയ്യിൽ നന്ദിയും രേഖപ്പെടുത്തി. ഇന്ത്യയുടെ അറുപത്തി ഒൻപതാമത് സ്വാതന്ത്ര്യ ദിനാഘോഷം ഡാർവിനിൽ വിപുലമായി നടത്തുവാനും യോഗം തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല