ലണ്ടന്‍: കേരള സര്‍ക്കാര്‍ എല്ലാ മേഖലകളിലും ടൂറിസം വികസന പദ്ധതികള്‍ക്കു രൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍. ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ ബൂലിയന്‍ തിയറ്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കേരപ്പിറവി-ബക്രീദ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം വികനസ പദ്ധതികളില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ ആലോചിക്കുന്നു. യുകെ മലയാളികള്‍ അതു പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.യോഗത്തില്‍ ഒഐസിസി നാഷണല്‍ പ്രസിഡന്റ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കല്‍പ്പറ്റ എംഎല്‍എ ശ്രേയാംസ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി നാഷണല്‍ രക്ഷാധികാരി അഡ്വ. എം.കെ. ജിനദേവ്, യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ്, ന്യൂഹാം കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. സിറിയക് മേപ്രയില്‍, മുന്‍ വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിനോ ഫിലിപ്പ്, മുന്‍ ഡിസിസി അംഗം ഫിലിപ്പോസ് കെ.പി., ഒഐസിസി നാഷണല്‍ നേതാക്കളായ ഷിബു ഫെര്‍ണാണ്ടസ്, സുജ കെ ഡാനിയല്‍, ലക്‌സണ്‍ കല്ലുമാടിക്കല്‍, ഡോ. ജോഷി തെക്കേക്കുറ്റ്, ബാബു ജോസഫ്, ബിബിന്‍ കുഴിവേലില്‍, ജിതിന്‍ ലൂക്കോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുള്‍ നിസാര്‍ ബക്രീദ് സന്ദേശം നല്‍കി.
ഇതാദ്യമായാണ് ലണ്ടനില്‍കേരളപ്പിറവിയും ബക്രീദും സംയുക്തമായി ആഘോഷിയ്ക്കുന്നത്. ആഘോഷത്തില്‍പങ്കെടുക്കാനും മന്ത്രി അനില്‍കുമാറുമായി നേരിട്ട് ആശയവിനിമയം നടത്താനുമായി ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധിപേര്‍ എത്തിയിരുന്നു. ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രിയ്ക്ക് ഒഐസിസി പ്രവര്‍ത്തകര്‍ സ്വീകരണവും നല്‍കി.
ഒഐസിസി ഭാരവാകിളായ സുനില്‍ രവീന്ദ്രന്‍, ഡൊമിനിക്, പ്രവീണ്‍ കര്‍ത്ത, പ്രസാദ് കൊച്ചുവിളി, ബെന്നിച്ചന്‍ മാത്യു, ജോയിസ് ജയിംസ്, ദീപേഷ് സ്‌കറിയ, നസീം ,സഹീര്‍, ജോമോന്‍ കുന്നേല്‍, റോണി ജേക്കബ്, ആന്റണി മാത്യു, അഡ്വ ബോബി തോമസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല