ബര്‍മ്മിങ്‌ഹാം സിറ്റി കൗണ്‍സിലില്‍ ഒ.ഐ.സി.സി യു.കെ കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രമോദ് ബര്‍മ്മിങ്‌ഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാമ്മന്‍ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്തു. വിജി.കെ.പി മുഖ്യപ്രഭാഷണം നടത്തി. റീജണല്‍ ചെയര്‍മാന്‍ ഇഗ്‌നേഷ്യസ് പെട്ടയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
കുട്ടനാട്ടിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും ആലപ്പുഴ ഡി.സി.സി ജനറല്‍ സെക്രട്ടറിയും 1965ല്‍ കുട്ടനാട് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത രാമങ്കരി മൂലംകുന്നം പരേതനായ അഡ്വ. എം.സി. ജോസഫിന്റെ പുത്രന്‍ ജിമ്മി മൂലംകുന്നമാണ് ബര്‍മ്മിങ്‌ഹാം സിറ്റി കൗണ്‍സില്‍ ഒ.ഐ.സി.സി കമ്മറ്റിയുടെ പ്രസിഡന്റ്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കെ.എസ്.യു പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ജിമ്മി, ബ്രിട്ടനില്‍ എത്തുന്നതിന് മുന്‍പ് പത്ത് വര്‍ഷത്തോളം മസ്ക്കറ്റില്‍ ആയിരുന്നു.
മറ്റ് ഭാരവാഹികള്‍
ജനറല്‍ സെക്രട്ടറി: ജെയ്‌സണ്‍ തോമസ്
ട്രഷറര്‍: ജോ ഐപ്പ്
എക്‌സിക്യൂട്ടീവ് കമ്മറ്റി: സോജന്‍ നമ്പ്യാപറമ്പില്‍, ജോര്‍ജ് ഉണ്ണൂണ്ണി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല