ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികം ആചരിച്ചു. മാഞ്ചസ്‌റ്റര്‍ നോര്‍ത്ത് വെസ്‌റ്റ് റീജിയന്‍ പ്രസിഡന്റ് ബെന്നിച്ചന്‍ മാത്യുവിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷത്തില്‍ നാഷണല്‍ പ്രസിഡന്റ് വിനോദ് ചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ലക്‌സണ്‍ കല്ലുമാടിക്കല്‍, മാഞ്ചസ്‌റ്റര്‍ റീജണല്‍ വൈസ് പ്രസിഡന്റ് ബാബു തോമസ്, ട്രഷറര്‍ ജോയി കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. നാഷണല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ് കേക്ക് മുറിച്ചു.
വിവിധ റീജണുകളില്‍ നടന്ന ആഘോഷങ്ങളില്‍ ബിനോ ഫിലിപ്പ്, ഷിബു ഫെര്‍ണാണ്ടസ്, അബ്ദുള്‍ ഖാദര്‍, ഡോ. ജോഷി തെക്കേക്കുറ്റ്, ബിബിന്‍ കുഴിവേലില്‍, ജിതിന്‍ ലൂക്കോസ്, അഡ്വ. ബോബി തോമസ്, ഫിലിപ്പോസ് വെച്ചൂച്ചിറ, സുജു.കെ. ദാനിയേല്‍, ഡോ. പ്രേചന്ത്, റോണി ജേക്കബ്, പ്രവീണ്‍ കര്‍ത്, ദിലീപ് മാത്യു, ബാബു ജോസഫ്, ജോയിസ് ജയിംസ്, ആന്റണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. എം.കെ. ജിനദേവ് ആശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല