തോമസ് പുളിക്കല്‍
സൗത്ത് ഈസ്റ്റ് റീജിയണിലെ വെസ്റ്റ് സസക്സ് കൗണ്ടിയിലെ ചിച്ചെസ്റ്റര്‍ ഡിസ്ട്രിക്ട് കൗണ്‍സിലിലും നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിന് കീഴിലുള്ള റോച്ച്ഡേല്‍ മെട്രോപോലീറ്റന്‍ ബറോ കൗണ്‍സിലിലും ഒ.ഐ.സി.സി യു.കെയുടെ പുതിയ കമ്മറ്റികള്‍ നിലവില്‍ വന്നു.
ചിച്ചെസ്റ്ററില്‍ റീജണല്‍ ചെയര്മാന് ബെന്നി പോളിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ്: കിരണ്‍ മാണി ജനറല്‍ സെക്രട്ടറി: സിബി ജോസഫ് ട്രഷറര്‍: രഞ്ജിത്ത് ജോണ്‍ എക്സിക്യൂട്ടീവ് കമ്മറ്റി: സാബു അഗസ്റ്റിന്, അഗസ്റ്റിന് ക്രിസ്റ്റി.
സാബു അഗസ്റ്റിന് വെസ്റ്റ് സസക്സ് കൗണ്ടിയിലെ മറ്റ് കൗണ്‍സിലുകളില്‍ ഒ.ഐ.സി.സി കമ്മറ്റികള്‍ സംഘടിപ്പിക്കുന്നതിനായി ചാര്‍ജ് നല്‍കിയതായി ദേശീയ കാമ്പയിന് കമ്മറ്റി ചെയര്മാന് ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു.
നോര്‍ത്ത് വെസ്റ്റ് റീജിയണിലെ റോച്ച്ഡേല്‍ കൗണ്‍സിലില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് യോഗം പോള്‍സണ്‍ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍:
പ്രസിഡന്റ്: ജോയ് അഗസ്റ്റിന് കക്കാട്ടുപള്ളിയില്‍ ജനറല്‍ സെക്രട്ടറി: ബോബി ജോര്‍ജ് ട്രഷറര്‍: ജെയിംസ് ആന്റണി എക്സിക്യൂട്ടീവ് കമ്മറ്റി: മാമ്മന്‍ ജോര്‍ജ്, റോയ് പടയിഞ്ചയില്
ഒ.ഐ.സി.സി യു.കെ റീജണുകളുടെ ഘടനയും കൗണ്‍സില്‍ കമ്മറ്റികളുടെ തെരഞ്ഞെടുപ്പും സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് ഒ.ഐ.സി.സി യു.കെ കാമ്പയിന് കമ്മറ്റി ദേശീയ ചെയര്മാന് ഫ്രാന്‍സിസ് വലിയപറമ്പിലിനെ 07411507348/01202892276 ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല