ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.കെ പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികള്‍ തെരഞ്ഞെടുക്കുന്നത് പുരോഗമിക്കുന്നു. ഈസ്റ്റ് ആംഗ്ലിയയിലെ കേംബ്രിഡ്‌ജ്, വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ സ്റ്റോക്ക് ഓണ്‍ ട്രന്റ് എന്നീ സിറ്റി കൗണ്‍സിലുകളിലാണ് പുതിയ കമ്മറ്റികള്‍ നിലവില്‍ വന്നിരിക്കുന്നത്.
കേംബ്രിഡ്‌ജ് സിറ്റി കൗണ്‍സിലിലാണ് ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ആദ്യ കൗണ്‍സില്‍ കമ്മറ്റി നിലവില്‍ വന്നിരിക്കുന്നതെന്ന് റീജണല്‍ ചെയര്‍മാന്‍ അഡ്വ. ജിജോ സെബാസ്റ്റ്യന്‍ അറിയിച്ചു.
ഭാരവാഹികള്‍: പ്രസിഡന്റ്: ടോജോ ചെറിയാന്‍ ജനറല്‍ സെക്രട്ടറി: ലിജോയ് പി ജോസ് ട്രഷറര്‍: ജീജോ ജോര്‍ജ് എക്‌സിക്യൂട്ടീവ് കമ്മറ്റി: ദീപു മാത്യു, ടോജോ തോമസ്
കെ.എസ്.യു മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സ്റ്റോക്ക് ഓണ്‍ ട്രന്റ് സിറ്റി കൗണ്‍സില്‍ കമ്മറ്റിയെ തെരഞ്ഞെടുത്തത്. മുളന്തുരുത്തി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി മുന്‍ പ്രസിഡന്റ് വിജി.കെ.പി യോഗം ഉദ്‌ഘാടനം ചെയ്തു.
ഭാരവാഹികള്‍: പ്രസിഡന്റ്: തോമസ് ജോസ് ജനറല്‍ സെക്രട്ടറി: വിന്‍സെന്റ് കുര്യാക്കോസ് ട്രഷറര്‍: ജോയ് അറയ്ക്കല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി: തോമസ് കാച്ചപ്പിള്ളി, സിബി സെബാസ്റ്റ്യന്‍
ഒ.ഐ.സി.സി യു.കെ റീജണുകളുടെ ഘടനയും കൗണ്‍സില്‍ കമ്മറ്റികളുടെ തെരഞ്ഞെടുപ്പും സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് ഒ.ഐ.സി.സി യു.കെ കാമ്പയിന്‍ കമ്മറ്റി ദേശീയ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലിനെ 07411507348/01202892276 ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല