ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) , ലോകത്തിലെതന്നെ ഏറ്റവും ജനകീയയായ ഭരണാധികാരി എന്ന ഖ്യാതി നേടിയിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഇരുപത്തിയേഴാമത് രക്തസാക്ഷിത്വ വാര്‍ഷികം ബ്രിട്ടണില്‍ ഒക്‌ടോബര്‍ 31ന് ആചരിക്കുന്നു. യു.കെ ഒ.ഐ.സി.സിയുടെ പന്ത്രണ്ട് റീജണുകളിലും അനുസ്മരണ യോഗങ്ങള്‍ നടത്തപ്പെടുന്നതായിരിക്കും. റീജണല്‍ ചെയര്‍മാന്മാരുടെ നേതൃത്വത്തിലാവും അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.
ഇന്ദിരാ ഗാന്ധിയുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും എല്ലാ കേന്ദ്രങ്ങളിലും നടത്തപ്പെടും. ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ മലയാളികളും അതത് റീജണുകളില്‍ നടത്തപ്പെടുന്ന ഇന്ദിരാഗാന്ധി അനുസ്മരണ യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.
വിശദവിവരങ്ങള്‍ക്ക്
ഫ്രാന്‍സിസ് വലിയപറമ്പില്‍: 07411507348/01202892276
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല