ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ദേശീയ കാമ്പയിന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ‘എന്റെ കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കായി പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു. പതിനഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരത്തില്‍ കുട്ടികള്‍ സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങള്‍ പൂര്‍ണ്ണമായ ബയോഡേറ്റാ സഹിതം നവംബര്‍ അഞ്ചാം തീയതിയ്ക്ക് മുമ്പായി അയച്ച് നല്‍കാവുന്നതാണ്.
ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കുട്ടികളുടെ ഫൈനല്‍ റൗണ്ട് മത്സരം നവം ബര്‍ 19ന് മാഞ്ചസ്റ്ററില്‍ വച്ച് നേരിട്ട് നടത്തി വിജയികള്‍ക്ക് സമ്മാനം കൈമാറും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരോ രക്ഷിതാക്കളോ കൂടുതല്‍ വിവരങ്ങള്‍ക്കും പെയിന്റിങുകള്‍ അയച്ച് നല്‍കുന്നതിനും ഒ.ഐ.സി.സി യു.കെ ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗമായ കെ.എസ്. ജോണ്‍സണുമായി ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍: 07432121383
ഇ-മെയില്‍: oiccuk@yahoo.com, oiccuk@hotmail.co.uk
അഡ്രസ്സ്
കെ.എസ്. ജോണ്‍സണ്‍
15 ഡെയ്‌ല്‍ റോഡ് പൂള്‍,
ഡോര്‍സെറ്റ് BH15 3NG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല