ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഡോര്‍സെറ്റ് കൗണ്ടിയുടെ നേതൃത്ത്വത്തില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 21ാം രക്തസാക്ഷി അനുസ്മരണം ആചരിച്ചു. ഡോര്‍സെറ്റ് കൗണ്ടി പ്രസിഡന്റ് മാത്യു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ചങ്ങനാശ്ശേരി വാഴപ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഉജ്ജ്വല ഭരണാധികാരിയും ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രത്യേകിച്ച് കമ്പ്യൂട്ടര്‍വല്‍ക്കരണം, വ്യോമയാനം,പ്രതിരോധം, തുടങ്ങി വിവിധ മേഖലകളില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച അതുല്യ പ്രതിഭയായിരുന്നു രാജീവ് ഗാന്ധിയെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിനോ ഫിലിപ്പ് ഓര്‍മിപ്പിച്ചു. തുടര്‍ന്ന് രാജ്യ സുരക്ഷയും തീവ്രവാദവും എന്ന വിഷയത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗവും മണ്ഡലം സെക്രട്ടറിയുമായിരുന്ന ഷിബു ഫെര്‍ണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തി.ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ തീവ്രവാദം അതിന്റെ എല്ലാ തലത്തിലും രാജ്യത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ശന നടപടികളില്‍ കൂടി അതിനെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി മുന്‍ മണ്ഡലം സെക്രട്ടറിയും ഒഐസിസി നാഷണല്‍ കമ്മിറ്റിയംഗവുമായ ബിബിന്‍ കഴുവേലില്‍ യോഗത്തിന് ആശംസയര്‍പ്പിച്ചു.യുകെയിലെ മലയാളികള്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനും സര്‍വ്വതോന്മുഖമായ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ടുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കകുവാനും ഒഐസിസി സൗത്ത് വെസ്റ്റ് റീജ്യന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുവാനും യോഗം തീരുമാനിച്ചു.
ഇന്ത്യയുടെ ഐശ്വര്യത്തിനും അഖണ്ഡതക്കും വേണ്ടി ഒഐസിസി അംഗങ്ങള്‍ ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. അനുസ്മരണയോഗത്തിന് ജോയിന്റ് സെക്രട്ടറി ബിനോയ് ഈരങ്ങറ സ്വാഗതവും സുനില്‍ രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.കമ്മിറ്റിയംഗങ്ങളായ റോമി, ലിന്‍സ് തോമസ് എന്നിവര്‍ നേതൃത്ത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല