ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ യൂറോപ്പ് ചാപ്റ്ററിന്റെ രൂപീകരണത്തിന് കെപിസിസി ഔദ്യോഗികമായി അംഗീകാരം നല്‍കി. യുകെയില്‍ ഇതിനോടകം നിലവില്‍ വന്ന ഒഐസിസി ടി. ഹരിദാസിന്റെ ചുമതലയില്‍ ശക്തമായി മുന്നേറുന്നതിനിടയിലാണ് ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മിനി, ഇറ്റലി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഒഐസിസി കമ്മിറ്റികള്‍ അതാതു രാജ്യങ്ങളില്‍ സംഘടിപ്പിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പച്ചക്കൊടി കാട്ടിയത്.
വരും ദിവസങ്ങളില്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ കണ്‍വീനര്‍മാരുടെ പേര് വിവരങ്ങള്‍ കെപിസിസി പുറത്ത് വിടുമെന്ന് ഒഐസിസിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതിനു ശേഷം ഓരോ രാജ്യത്തും വിപുലമായ കമ്മിറ്റി രൂപീകരണവും മെമ്പര്‍ഷിപ്പ് വിതരണവും നിശ്ചയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല