മാഞ്ചസ്റ്റര്‍: കഴിഞ്ഞ പത്തൊന്‍പതാം തീയ്യതി മാഞ്ചസ്റ്ററില്‍ നടന്ന OICC യുടെ ഒരു വിഭാഗത്തിന്‍റെ യോഗത്തില്‍, കേരളത്തില്‍ നിന്നെത്തിയ ഒരു കോണ്‍ഗ്രസ് നേതാവിനെ വേദിയിലിരുത്തി ഒരു യു കെ നേതാവ് KPCC പ്രസിഡന്റിന്റെ വ്യാജ കത്ത് കാട്ടിയതായി ആക്ഷേപം.OICC യോഗത്തിലേക്ക് നിരീക്ഷകനായി കേരള നേതാവിനെ അയക്കുന്നതാണ് കത്തിന്‍റെ ഉള്ളടക്കം എന്നാണ് പ്രാസംഗികന്‍ പറഞ്ഞത്.എന്നാല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടിന്റെതെന്നു പറഞ്ഞു പ്രദര്‍ശിപ്പിച്ച കത്ത് ഓഐസിസി ആയി ബന്ധപ്പെട്ടതോ ഒഐസിസിയുടെ ചുമതലയുമായി ബന്ധപ്പെട്ടതോ ആയിരുന്നില്ല എന്ന് മറുപക്ഷം ആരോപിക്കുന്നു.മറിച്ച് ഈ കോണ്‍ഗ്രസ് നേതാവിന്റെ വിസയുമായി ബന്ധപ്പെട്ട്ടു ബ്രിട്ടീഷ് എംബസിയില്‍ സമര്‍പ്പിക്കുവാന്‍ കെ പി സി സി നല്‍കിയ കത്തിന്റെ പകര്‍പ്പായിരുന്നു എന്നാണ് അവരുടെ വിശദീകരണം. പത്ര മാധ്യമങ്ങള്‍ക്ക് ഈ കത്തിന്‍റെ കോപ്പി നല്‍കാത്തതും ആരോപണത്തിന് അടിവരയിടുന്നു.
യുകെയിലെ പല മാധ്യമ പ്രവര്‍ത്തകരും കോണ്ഗ്രസ് അനുഭാവികളും ദൃക്സാക്ഷികളായിരുന്ന ഈ യോഗത്തില്‍, കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പൊതുസമൂഹത്തില്‍ കരിവാരിതേക്കുവാനും സ്ഥാപിത തല്പരര്‍ക്കായി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഭിന്നിപ്പിക്കുവാനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ മലയാളി യോഗത്തില്‍ അരങ്ങേറിയതെന്ന് വിനോദ് ചന്ദ്രന്‍ പ്രസിഡന്റ് ആയ OICC വിഭാഗം പറയുന്നു.ഇത്തരത്തില്‍ നടത്തിയ നിലവാരം കുറഞ്ഞ ശ്രമങ്ങളെ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ ഒ ഐ സി സി നേരിട്ട് ശ്രദ്ധയില്‍ പെടുത്തിയതായും അവര്‍ പറയുന്നു.കെ പി സി സി ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതല നല്‍കിയിരിക്കുന്നത് കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, കെ സി രാജനെയുമാണ്.
സ്ഥാപിത തല്പരര്‍ ഇപ്പോള്‍ യുകെയില്‍ മുഴുവന്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജവും വസ്തുതാവിരുദ്ധവുമാണ്. ഇത്തരമ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അവര്‍ എത്ര ഉന്നതരായാലും ശരി അവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ കെ പി സി സി ഉടനടി കൈക്കൊള്ളുമെന്നു നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഈ യോഗത്തില്‍ നടത്തിയ വ്യക്തിഹത്യ നടത്തിയുള്ള പ്രസംഗങ്ങളും പ്രസ്താവനകളും കെപിസിസിയ്ക്കും കെ പി സി സി യുടെ ജനറല്‍ സെക്രട്ടറി മാര്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയതും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ പ്രസ്താവന നടത്തിയവര്‍ക്കെതിരെ തെളിവിന്റെ അടിസ്ഥാനത്തില്‍ ശക്തമായ അച്ചടക്ക നടപടികള്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്നും കെ പി സി സി നേതൃത്വം അറിയിച്ചതായും വിനോദ് ചന്ദ്രന്‍ വിഭാഗം അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല