ഒ.ഐ.സി.സി യു.കെ ദേശീയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മാമ്മന്‍ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), പോള്‍സണ്‍ തോട്ടപ്പള്ളി (ട്രഷറര്‍) എന്നിവര്‍ക്ക് മാഞ്ചസ്റ്ററില്‍ ചേര്‍ന്ന റീജണല്‍ നേതൃയോഗം ഉജ്ജ്വല സ്വീകരണം നല്‍കി. കൂടാതെ ഫ്രാന്‍സിസ് വലിയപറമ്പില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയെ പ്രത്യേകം അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
റീജണല്‍ ചെയര്‍മാന്‍ സാജു കാവുങയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് സോണി ചാക്കോ സ്വാഗതം ആശംസിച്ചു. റെഞ്ചി വര്‍ക്കി, കരിങ്കുന്നം പഞ്ചായത്ത് മുന്‍ അംഗം ജോബി കരിങ്കുന്നം, കിടങ്ങൂര്‍ പഞ്ചായത്ത് മുന്‍ അംഗം ബേബി സ്റ്റീഫന്‍, ജോജി സൈമണ്‍, ആന്‍സണ്‍ സ്റ്റോക്ക്‌പോര്‍ട്ട്, ജോസ് അത്തിമറ്റം, ജോര്‍ജ് വടക്കഞ്ചേരി എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.
ഒ.ഐ.സി.സിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ എയര്‍പോര്‍ട്ടുകളില്‍ പ്രവാസികള്‍ നേരിടുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്കുള്ള ടാക്സ് ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കണമെന്നും യോഗം ഐക്യകണ്ഠ്യേന ആവശ്യപ്പെട്ടു. സ്റ്റീഫന്‍, റോയ്, ജോസഫ്, ജെയ്‌മോന്‍, മനോജ്, ജിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് മാമ്മന്‍ ഫിലിപ്പും പോള്‍സണ്‍ തോട്ടപ്പള്ളിയും പ്രസംഗിച്ചു. ഈ വരുന്ന ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതിനും തീരുമാനമായി. കഴിഞ്ഞ ദിവസങ്ങളില്‍ യു.കെ മലയാളികള്‍ക്കിടയില്‍ നിന്നും മരിച്ച ജിബി മാത്യു, ജോബി ജോസഫ് എന്നിവരുടെ പേരില്‍ അനുശോചനവും രേഖപ്പെടുത്തി. സ്റ്റോക്ക്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റ് അരുണ്‍ ചന്ദ് നന്ദിയും രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല