ജര്‍മ്മനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘടിപ്പിക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്ന കേരളാ കോണ്‍ഗ്രസ് നേതാവിന്റെ പുത്രന്‍ പുറത്ത് വിട്ടിരിക്കുന്ന ഒ.ഐ.സി.സി യു.കെ ഓര്‍ഗനൈസിങ് ലിസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്ന് യു.കെയിലെ ഒ.ഐ.സി.സി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ വ്യക്തമാക്കി. ഈ ലിസ്റ്റില്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടത് സംബന്ധിച്ച് കെ.പി.സി.സി യാതൊരു അറിയിപ്പും നല്‍കിയിട്ടുമില്ലെന്നും എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, കെ.പി. വിജി, ഗിരി മാധവന്‍, തോമസ് പുളിക്കല്‍, ജിയോമോന്‍ ജോസഫ്, ബിജു കോശി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
യു.കെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനും പണം തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ തന്റെ പിതൃസഹോദരപുത്രനെ ഒ.ഐ.സി.സി നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിനുമായി വര്‍ഷങ്ങളായി ഇയാള്‍ നടത്തി വരുന്ന തരംതാണ കളികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെ.പി.സി.സിയുടെ അംഗീകാരത്തോടെ എന്നു പറഞ്ഞുകൊണ്ട് പുറത്തിറക്കിയിരിക്കുന്ന പുതിയ ലിസ്റ്റ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ലണ്ടനില്‍ വന്നപ്പോള്‍ ബക്രീദ് ആഘോഷം എന്ന പേരില്‍ നടത്തിയ പരിപാടിയ്ക്ക് ശേഷം ഒ.ഐ.സി.സി യു.കെയ്ക്ക് പുതിയ കമ്മറ്റി നിലവില്‍ വന്നു, അതിന്റെ ഉദ്‌ഘാടനമാണ് നടന്നത് എന്ന രീതിയിലും ഇദ്ദേഹം ഉള്‍പ്പെടുന്ന ആളുകള്‍ വാര്‍ത്ത പുറത്ത് വിട്ടിരുന്നു.
യൂറോപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിക്കുന്ന എല്ലാ രാജ്യങ്ങളിലും ബോധപൂര്‍വം കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ പരിചയക്കാരെയും സ്വന്തക്കാരെയും നേതൃസ്ഥാനത്ത് തിരുകികയറ്റുന്നതിനായി നടത്തുന്ന കുത്സിതശ്രമങ്ങളാണ് ഇത്രയധികം നിരവധി മുന്‍കാല കോണ്‍ഗ്രസ് നേതാക്കന്മാരും അനുഭാവികളും സജീവമായിട്ടുള്ള യൂറോപ്പിലെ മറ്റുരാജ്യങ്ങളില്‍ ഒ.ഐ.സി.സിയ്ക്ക് സംഘടിക്കാന്‍ പോലുമാവാത്ത സ്ഥിതിവിശേഷമുണ്ടാക്കിയിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഇതുപോലൊരു ലിസ്റ്റുമായി ഇദ്ദേഹം രംഗത്ത് വന്നിരുന്നതാണ്. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഐക്യത്തോടെ ഒ.ഐ.സി.സിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന അയര്‍ലണ്ടില്‍, ഒടുവില്‍ സംഘടനയെ മൂന്ന് ആയി പിളര്‍ത്തുന്നതിനാണ് ഇദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ട് സാധിച്ചിട്ടുള്ളത്. അന്നു തന്നെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇയാള്‍ക്ക് യൂറോപ്പില്‍ എല്ലാ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയില്ലെന്നും വ്യക്തമാക്കിയിരുന്നതാണ്. പിന്നീട് ഖത്തറിലെ ദോഹയില്‍ നടന്ന ഒ.ഐ.സി.സി അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ തന്റെ പിതൃസഹോദരപുത്രനെ ഒ.ഐ.സി.സി യു.കെയുടെ നേതൃരംഗത്ത് കൊണ്ടുവരുന്നതിന് രഹസ്യമായി കരുനീക്കങ്ങള്‍ നടത്തിയെങ്കിലും ഒടുവില്‍ ജര്‍മ്മനിയില്‍ ഒ.ഐ.സി.സി സംഘടിപ്പിച്ചാല്‍ മതിയെന്ന കര്‍ശന നിര്‍ദേശം നല്‍കി മടക്കി അയയ്ക്കുകയായിരുന്നു.
നാല് വര്‍ഷം മുന്‍പ് ജര്‍മ്മനിയില്‍ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റില്‍ നിന്നും ചുമതല എഴുതി വാങ്ങിയതിനു ശേഷം യൂറോപ്പ് കോര്‍ഡിനേറ്റര്‍ എന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിക്കുന്ന രാജ്യങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നതാണ് ഇയാള്‍ നാളിതുവരെ ചെയ്തിട്ടുള്ള സംഘടനാ പ്രവര്‍ത്തനം. നാട്ടില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള നൂറ് കണക്കിന് മലയാളികള്‍ ജര്‍മ്മനിയിലെ കുടിയേറ്റ സമൂഹത്തില്‍ ഉണ്ടെങ്കിലും ഇതുവരെ ഒരു യോഗം ചേരുന്നതിനോ മറ്റൊരാളെ ഈ സംഘടനയിലേയ്ക്ക് കൊണ്ടുവരുന്നതിനോ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ജര്‍മ്മനിയില്‍ വരുമ്പോള്‍ ഹോട്ടല്‍ ലോബിയില്‍ നിന്ന് ഫോട്ടോ എടുത്ത ശേഷം ഒ.ഐ.സി.സിയെ ശക്തിപ്പെടുത്തും എന്നു വാര്‍ത്ത നല്‍കുന്നതാണ് സ്ഥിരമായി നടത്തുന്ന പ്രവര്‍ത്തനവും. പത്ത് പേരെ സംഘടിപ്പിച്ച് ഒരു വീട്ടില്‍ യോഗം ചേരുന്നതിനു പോലും നാല് വര്‍ഷത്തിനിടയില്‍ ഇദ്ദേഹം സമയം ചെലവഴിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുപോലുമില്ല. ഏതാനും ആഴ്‌ച്ചകള്‍ക്ക് മുന്‍പ് ജര്‍മ്മനി സന്ദര്‍ശിച്ച ഒ.ഐ.സി.സിയുടെ ചാര്‍ജ് ഉള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സി രാജനൊപ്പവും നിന്ന് ഫോട്ടോ എടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുകയുണ്ടായി. മറ്റൊരു പ്രവര്‍ത്തകന്‍ പോലുമില്ലാത്ത ആ ചിത്രത്തില്‍ നിന്നും ജര്‍മ്മനിയിലെ ഒ.ഐ.സി.സിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനം വ്യക്തമാണ്. അറിയപ്പെടുന്നൊരു കേരളാ കോണ്‍ഗ്രസ് നേതാവിന്റെ മകനായ ഇദ്ദേഹം കോണ്‍ഗ്രസ് സംസ്ക്കാരവും പ്രവര്‍ത്തന പാരമ്പര്യവുമുള്ളവര്‍ ഒ.ഐ.സി.സിയിലേയ്ക്ക് വരുന്നത് ഭയപ്പെടുന്നുവെന്ന കാര്യമാണ് ഇത് തെളിയിക്കുന്നതും. മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം നിന്ന് ഫോട്ടോ എടുക്കണമെങ്കില്‍ പോലും യു.കെയില്‍ വരേണ്ട സ്ഥിതി വിശേഷമാണ് ഉള്ളതും.
യു.കെയില്‍ പുതിയ ഓര്‍ഗനൈസിങ് കമ്മറ്റി ലിസ്റ്റ് എന്ന പേരില്‍ പുറത്ത് വന്നിരിക്കുന്നതില്‍ യു.കെ മലയാളികള്‍ ഏറെ ആദരവോടെ കാണുന്ന ബിസിനസ്സുകാരനായ തെക്കേമുറി ഹരിദാസ് കണ്‍വീനറാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദ്യമന്യേ സ്വീകാര്യനായ അദ്ദേഹത്തിന്റെ പേര് ഒ.ഐ.സി.സി യു.കെയില്‍ മെംബര്‍ഷിപ്പ് ചേര്‍ക്കുന്നതിനുള്ളതില്‍ നല്‍കിയിരിക്കുന്നതിന് പിന്നിലെ ഗൂഢോദ്ദേശം വ്യക്തമാണ്. അദ്ദേഹത്തിന്റെ പേരിന് ഒപ്പം അംഗത്വ വിതരണത്തിന് നേതൃത്വം നല്‍കുമെന്ന് പറഞ്ഞ് കൊടുത്തിരിക്കുന്നത് മണിചെയിന്‍ മോഡല്‍ ബിസിനസ് നടത്തി മലയാളികളുടെ കോടിക്കണക്കിന് പണം നഷ്ടമായ സംഭവത്തില്‍ ആരോപണ വിധേയനായി നാല്പതോളും പേര്‍ യു.കെയിലും കേരളത്തിലും പോലീസില്‍ പരാതി നല്‍കിയിട്ടുള്ള ലക്സണ്‍ കല്ലുമാടിയ്ക്കല്‍, ഒ.ഐ.സി.സി എന്ന പേരില്‍ സ്വന്തമായി ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ആരോപണവിധേയനായ കെ.കെ മോഹന്‍ദാസ് എന്നിവരാണ്. ഇരുവരും ജീവിതത്തില്‍ ഇന്നു വരെ കോണ്‍ഗ്രസിലോ പോഷക സംഘടനകളിലോ യാതൊരു വിധ സ്ഥാനവും വഹിച്ചിട്ടില്ല. ഇത്തരക്കാരുടെ കച്ചവട താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ തെക്കേമുറി ഹരിദാസിന്റെ പേര് പ്രയോജനപ്പെടുത്തുകയാണോ എന്നും സംശയിക്കപ്പെടുന്നു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് വലിയപറമ്പിലിന്റെ നേതൃത്വത്തില്‍ യു.കെയില്‍ ഒ.ഐ.സി.സി വളരെ ചിട്ടയായി പ്രവര്‍ത്തിച്ചു വരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി താഴേ തട്ടിലുള്ള ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികള്‍ സംഘടിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ഉടന്‍ തന്നെ കെ.പി.സി.സിയുടെ അംഗീകാരത്തോടെ ഒ.ഐ.സി.സിയുടെ ദേശീയ കമ്മറ്റി നിലവില്‍ വരുമെന്നും വ്യക്തമായിട്ടുള്ളതാണ്. ഇതിനിടെ അയര്‍ലന്റിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരെ ഭിന്നിപ്പിച്ചതുപോലെ യു.കെയിലും പ്രവര്‍ത്തിക്കാന്‍ നോക്കുന്ന ജര്‍മ്മന്‍ മലയാളി ജിന്‍സണ്‍ കല്ലുമാടിയ്ക്കല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഘടനകളില്‍ എന്തെങ്കിലും സ്ഥാനം വഹിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്നും നീക്കം ചെയ്യുന്നതിന് വേണ്ടി കെ.പി.സി.സിയ്ക്ക് പരാതി നല്‍കുമെന്നും ഒ.ഐ.സി.സി നേതാക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല