1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2015

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രഭാഷകര്‍ക്കു വിസ നിഷേധിച്ച സംഭവുമായി ഓ ഐ സി സി ക്ക് പങ്കുണ്ടെന്ന വാര്ത്ത അടിസ്ഥാന രഹിതവും ഓ ഐ സി സി ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും ഓ ഐ സി സി യുടെ ചാര്ജ്ജ് വഹിക്കുന്ന കെ പി സി സി ജെന.സെക്രട്ടറി എന്‍.സുബ്രമണ്യം പറഞ്ഞു.മതസൗഹാര്‍ദത്തിനു പേര് കേട്ട ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും ഒരു കൂരയില്‍ ഉറങ്ങുന്ന യു കെ യില്‍ വിഭാഗീയത
വളര്ത്താനുള്ള കുത്സിത ശ്രമമാണിതെന്നും മലയാളി സമൂഹം ഇത് മനസ്സിലാക്കി ഇത്തരം ജല്പനങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്തിച്ചു.ഓ ഐ സി സി പ്രവര്ത്തകരെ ഒറ്റ തിരിഞ്ഞാക്രമിക്കുന്ന സംഘടിത ശ്രമം ഒറ്റക്കെട്ടായി ചെറുത്തു തോല്പ്പിക്കും.ഏതൊരു മതവിഭാഗത്തിന്റെയും ചടങ്ങുകളിലോ വിശ്വാസത്തിലൊ കൈ കടത്തുന്നത് ഓ ഐ സി സി യുടെ നയമല്ലെന്നും മത നിരപെക്ഷയില്‍ ഉറച്ചു
നില്ക്കുന്ന മതേതരാശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഓ ഐ സി സി യെ താറടിച്ചു കാണിക്കാനുള്ള ഗൂഡശ്രമം മലയാളി സമൂഹം തിരിച്ചറിയണമെന്നും ക്രോയ്‌ടോനിലെ ഇന്ദിരഭവനില്‍ കൂടിയ ഓ ഐ സി സി യോഗത്തില്‍ എന്‍.സുബ്രമണ്യന്‍ പറഞ്ഞു.കണ്‍വീനര്‍ ടി ഹരിദാസ് അധ്യക്ഷത വഹിച്ചു.ജോയിന്റ്
കണ്‍വീനര് കെ കെ മോഹന്‍ദാസ്,എബി സെബാസ്റ്റ്യന്‍,ജയ്‌സണ്‍ ജോര്ജ്ജ് ,സുജു കെ ദാനിയേല്‍,തോമസ് പുളിക്കന്‍,ബേബിക്കുട്ടി ജോര്ജ്ജ്,സുനു ദത്ത്,അനു ജോസഫ്,അഷ്‌റഫ് ,മഹേഷ്,ബൈജു കാരിയില്‍,ജവഹര്‍,കുമാര്‍ സുരേന്ദ്രന്‍,സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.