ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിജയത്തിന്റെ നൂറു കഥകളുമായി യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇനിയും കൂടുതല്‍ കൂടുതല്‍ നേട്ടങ്ങളുമായി വ്യത്യസ്തമായി മുന്നേറട്ടെയെന്നാണ് യുകെ മലയാളികളുടെ ആശംസ. മുന്കാലഗവണ്മെന്റുകളില് നിന്നും വ്യത്യസ്തമായ ഭരണ തന്ത്രങ്ങളുമായി ഈ സര്‍ക്കാരിന് ഒരു വര്‍ഷം കൊണ്ട് കൂടുതല്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അതിവേഗം ബഹുദൂരത്തില്‍ എത്തുവാനും സാധാരണക്കാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ വളരെ വേഗം പരിഹരിക്കുവാനും കഴിഞ്ഞിട്ടുണ്ട്.
ഒരു വര്‍ഷം കൊണ്ട് ഒരു വര്‍ഷം കൊണ്ട് 50,000 പേര്‍ക്ക് തൊഴില്‍ നല്കുവാനും ഐടി മേഖലയില്‍ വന്‍മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് മുന്നേറുവാനും വികസന പ്രവര്‍ത്തനങ്ങള്‍ അഴിമതി വിമുക്തമായി നടപ്പിലാക്കാനും കഴിഞ്ഞത് ഈ സര്‍ക്കാരിന്റെ വിജയമാണ്. വിഴിഞ്ഞം പദ്ധതി, വല്ലാര്‍പാടം പദ്ധതി, സ്മാര്‍ട്ട്സിറ്റി, മെട്രോ റെയില്‍ എന്നിവയുടെ വിജയത്തില്‍ നിന്നും സര്‍ക്കാര്‍ വിജയത്തിലേക്ക് മുന്നേറുകയാണ്.
അതിനോടൊപ്പം അക്രമരാഷ്ടീയത്തിനെതിരെ ഈ ഗവണ്മെന്റ് എടുത്തിട്ടുള്ള കര്‍ശന നടപടികളും ലോകത്താകമാനമുള്ള മലയാളികള്‍ ആകാംക്ഷയോടെ നോക്കിക്കാണുകയാണ്. ഇതില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തീരുമാനങ്ങളെ ലണ്ടന്‍ ഒഐസിസി സ്വാഗതം ചെയ്യുന്നു. മുന്‍കാല കൊലപാതകങ്ങളില്‍ പുനരന്വേഷണം നടത്താനുള്ള തീരുമാനങ്ങളെയും സംഘടന സ്വാഗതം ചെയ്യുന്നു.
വരുംകാലങ്ങളില്‍ ലണ്ടന്‍ ഒഐസിസി കേരളാ ടൂറിസവുമായി ബന്ധപ്പെട്ട് ഭാവി നടത്തുന്ന എല്ലാ പരിപാടികളിലും മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കും. വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വകാര്യവ്യക്തികള്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം നടത്തുന്നതിനെതിരെ സംഘടന തുറന്നു പ്രവര്‍ത്തിക്കും. യുകെയില്‍ നടക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ഒഐസിസി തീരുമാനിച്ചു.
കെകെ മോഹന്‍ദാസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല