ലണ്ടന്‍:ഇന്നാരംഭിക്കുന്ന ഓ ഐ സി സി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഒഐസിസിയുടെ ചാര്‍ജ്ജ് വഹിക്കുന്ന കെ പി സി സി ജെന.സെക്രടറി എന്‍.സുബ്രമണ്യന് ഹൃദ്യമായ സ്വീകരണം നല്കി.ഓ ഐ സി സി നേതാക്കളായ കെ കെ മോഹന്‍ദാസ്,ബേബിക്കുട്ടി ജോര്ജ്ജ്, അഷ്‌റഫ്, മഹേഷ്, ജവഹര്‍, സുലൈമാന്‍, സജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഖത്തര്‍ എയര്‍വെയ്‌സില്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദേഹത്തെ സ്വീകരിച്ചത്.ഇന്ന് രാവിലെ 10 മണിക്ക് പതാക ഉയര്ത്തുന്നതോടുകൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും.4 മണിക്ക് സംഘടന വിഷയങ്ങള്‍,പ്രവാസി നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പൊതുചര്‍ച്ചയില്‍ ഉയര്ന്നു വരും.
ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പഠനക്ലാസ്,സിമ്പോസിയം,റിപ്പോര്ട്ട് അവതരണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ കേരളത്തില്‍ നിന്നും ഒഐസിസിയുടെ ചാര്‍ജ്ജ് വഹിക്കുന്ന കെ പി സി സി ജെന.സെക്രടറി എന്‍.സുബ്രമണ്യനും , ഒ.ഐ.സി.സി യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ വര്‍ഗ്ഗീസും മുഖ്യാതിഥികള്‍ ആയിരിക്കും
സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ പ്രത്യേകം ആദരിക്കും.തുടര്‍ന്ന് നടക്കുന്ന കലാവിരുന്നില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.ക്രോയ് ഡോണ്‍ പ്രഥമ മലയാളി വനിതാ മേയര്‍ മഞ്ചു ഷാഹുല്‍ ഹമീദ് തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള വിശിഷ്ട വ്യക്തികള്‍ സമ്മേളനത്തിനു ആശംസകള്‍ നേരും.
കെ പി സി സി യുടെ മേല്‍നോട്ടത്തില്‍ മെയ് മാസം 2 മുതല്‍ 3 വരെ നടക്കുന്ന ഓ ഐ സി സി യുടെ ദേശീയ സമ്മേളനം പൂര്ണ വിജയമാക്കാന്‍ യു കെ യിലെ മുഴുവന്‍ ഓ ഐ സി സി പ്രവര്ത്തകരും കൊണ്‌ഗ്രെസ്സ് അനുഭാവികളും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ ടി.ഹരിദാസ് അഭ്യര്‍ത്ഥിച്ചു.
അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികെയനോടുള്ള സ്മരണ നിലനിര്ത്തി ഓ ഐ സി സി സറെ റീജിയന്‍ സംഘടിപ്പിച്ച മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ജി കാര്‍ത്തികേയന്‍ സ്മാരക അവാര്‍ഡിനായി ക്രോയ്‌ടോനിലെ വി.മംഗളവദനനെ തിരഞ്ഞെടുത്തു.മികച്ച സാമൂഹിക പ്രവര്‍ത്തകനും മനുഷ്യ സ്‌നേഹിയുമായ അദ്ദേഹം 1975 ലാണ് യുകെയിലെത്ത്ന്നത്.കേരള ത്തിന്റെ പൈതൃകവും സംസ്‌കാരവും നിലനിര്ത്തി കായിക കലാ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള യൂത്ത് ക്ലബ് ഓഫ് ക്രോയ്‌ഡോണ്‍ എന്ന സംഘടന രൂപീകരിച്ചുകൊണ്ടാണ് ആറ്റിങ്ങല്‍ സൊദെശിയായ മംഗളവദനന്‍ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്.40 വര്ഷം മുന്‍പ് സ്ഥാപിതമായ സംഘടന പിന്നീടാണ് യു കെ യിലെ ഏറ്റവും മികച്ച അസ്സോസിയെഷനായായി മാറിയ KCWA (Kerala Cultural And Welfare Association) എന്ന പേരില്‍ അറിയാന്‍ തുടങ്ങിയത്.പ്രസ്തുത സംഘടനയുടെ പ്രഥമ അധ്യക്ഷനായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്ത്തനരംഗത്തും സജീവ സാന്നിധ്യമാണ്.ആദികാല കുടിയേറ്റ മലയാളികള്‍ക്കിടയില്‍ തുടങ്ങിയ അദ്ധേഹത്തിന്റെ പ്രവര്ത്തന മേഖല പതിറ്റാണ്ടുകള്‍ക്ക് ശേഷവും കര്‌മ്മോജ്വലമായി തുടരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത..ഞായറാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍
വച്ച്അവാര്‍ഡ് കൈമാറും.
വിലാസം
Indira Bhavan
Cavendish Road
Croydon
CRO 3LB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല