ഒ ഐ സി സി യു കെ താഴെതട്ടിലേക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി വാര്‍വിക്ക്ഷയര്‍,വില്‍ഷയര്‍ കൌണ്ടി കമ്മിറ്റി നിലവില്‍ വന്നു.വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയന്‍ പ്രസിഡന്റ് ദീപേഷ് സക്കറിയയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഇലക്ഷന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ജിതിന്‍ ലൂക്കോസിന്‍റെ നിരീക്ഷണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
വാര്‍വിക്ക്ഷയര്‍ കൗണ്ടിയുടെ പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് : വിപിന്‍ വിന്‍സെന്റ് ( മുന്‍ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് )
വൈസ് പ്രസിഡന്റ് : പീറ്റര്‍ ലിവിംഗ്സ്ട്ടന്‍
സെക്രട്ടറി : അജോ ജേക്കബ്
ജനറല്‍ സെക്രട്ടറി : അബ്രഹാം ജോയി
വില്‍ഷയര്‍ കൗണ്ടിയുടെ പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് : ബെന്നി മേമന
വൈസ് പ്രസിഡന്റ് : സന്തു ജോര്‍ജ്
സെക്രട്ടറി : പ്രജു ഗോപിനാഥ്
ജോയിന്റ് സെക്രട്ടറി : ബോബി ഫിലിപ്പ്
ജെനെറല്‍ സെക്രട്ടറി : മാനുവല്‍ ജോസഫ്
പുതിയ ഭാരവാഹികളെ നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് വേണ്ടി വിനോദ് ചന്ദ്രന്‍ (പ്രസിഡന്റ്), ഷിബു ഫെര്‍ണാണ്ടസ്, ബിനോ ഫിലിപ്പ് (വൈസ് പ്രസിഡന്റുമാര്‍), ലക്‌സണ്‍ ഫ്രാന്‍സിസി കല്ലുമാടിക്കല്‍ (ജനറല്‍ സെക്രട്ടറി), ബിബിന്‍ കുഴിവേലില്‍ സുരേഷ് തുറവൂര്‍, ജോണ്‍ വര്‍ഗീസ്, ഡോ.ജോഷി തെക്കേക്കൂറ് (സെക്രട്ടറിമാര്‍), സുജു കെ.ഡാനിയേല്‍ (ട്രഷറര്‍) തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും അഭിനന്ദിച്ചു.
വരും ദിവസങ്ങളില്‍ യു കെയിലെ മുഴുവന്‍ കൌണ്ടി കമ്മിറ്റികളും നിലവില്‍ വരുമെന്നും എല്ലാ റീജിയണല്‍ പ്രസിഡണ്ടുമാരും റീജിയണല്‍ മീറ്റിങ്ങുകള്‍ വിളിച്ചു കൂട്ടുമെന്നും നാഷണല്‍ കമ്മിറ്റി അറിയിച്ചു.ഡിസംബര്‍ മുപ്പതാം തീയതിവരെ മെമ്പര്‍ഷിപ്പ് മാസമായിരിക്കുമെന്നും ഒ ഐ സിസ് സി യുടെ അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കോണ്ഗ്രസ് അനുഭാവികളും അതാത് റീജിയണല്‍ പ്രസിഡണ്ടുമാരെയും കമ്മിറ്റി അംഗങ്ങളുമായും ബന്ധപ്പെടണമെന്നും ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ഫോറം ഉപയോഗിക്കാമെന്നും അഡ്‌ഹോക്ക് കമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല