1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2012

കെപിസിസിയുടെ പ്രവാസി സംഘടനയായി ഓവര്‍സ്സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഒഐസിസി യുകെ)യുടെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടീവ് യോഗം സെപ്റ്റംബര്‍ 30ന് ലണ്ടനിലെ മലബാര്‍ ജംഗ്ഷന്‍ ഹാളില്‍ വച്ച് ചേരുമെന്ന് നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ടി. ഹരിദാസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 30ന് ഉച്ചക്ക് ശേഷം രണ്ട് മണി മുതലാണ് യോഗം. യോഗത്തില്‍ യുകെയിലെ മുഴുവന്‍ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി മെമ്പര്‍മാരും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തസ, ഒഐസിസിയുടെ ചുമതലയുളള കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി.രാജന്‍, സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായിരിക്കും. നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ ഈ പ്രഥമ യോഗം കെപിസിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടത്തപ്പെടുന്നത്.

യോഗത്തില്‍ ഒഐസിസി യുകെയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍, റീജിയണല്‍ കമ്മിറ്ി, കൗണ്ടി കമ്മിറ്റികള്‍ എന്നിവയുടെ പൂര്‍ണ്ണരൂപം ചര്‍ച്ചചെയ്യപ്പെടും. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി യുകെയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന എല്ലാ കമ്മിറ്റികളേയും പിരിച്ച് വിട്ടശേഷമാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ടി. ഹരിദാസിന്റെ നേതൃത്വത്തിലുളള നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ നിയമിച്ചത്. ഈ പ്രഥമ യോഗത്തില്‍ ഓഐസിസിയുടെ മുഴുവന്‍ പ്രവര്‍ത്തനത്തേയും വിലയിരുത്തുന്നത് ആയിരിക്കും. യോഗത്തില്‍ മുഴുവന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്നും ഒഐസിസിയുടെ പ്രവര്‍ത്തനം വളരെ ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും കണ്‍വീനര്‍ ടി. ഹരിദാസ് അംഗങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ യുകെയില്‍ പുഷ്ടിപ്പെടുത്തുവാന്‍ ഉതകുന്ന ഏത് നിര്‍ദ്ദേശത്തേയും ഈ യോഗത്തില്‍ സ്വാഗതം ചെയ്യുമെന്നും ഹരിദാസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Malabar Junction
107 Great Russel Street.
Bloomsbury, London
WC 1B 3 NA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.