ഒഐസിസിയുടെ ദേശീയ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന യോഗത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജന്റെ പ്രസിഡന്റ് ജിവിന്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സുതാര്യമായ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എന്‍എസ്‌യു ഇലക്ഷന്‍ റിട്ടേണിംങ്ങ് ഓഫീസറായി പ്രവര്‍ത്തിച്ച് ജിതിന്‍ ലൂക്കോസാണ്.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഒഐസിസിയുകെ നാഷണല്‍ അട്ഹോക്ക് കമ്മറ്റി പ്രസിഡന്റ് വിനോദ് ചന്ദ്രനും ജനറല്‍ സെക്രട്ടറി ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലും അറിയിച്ചു.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇത്രയും പെട്ടെന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ സാധിച്ചത് തികച്ചും വലിയ മുന്നേറ്റം തന്നെയാണെന്ന് നാഷണല്‍ അട്ഹോക്ക് കമ്മറ്റി ഭാരവാഹികളായ സുജു കെ ഡാനിയേല്‍, ഷിബു ഫെര്‍ണാണ്ടസ്, ബിബിന്‍ കുഴിവേലില്‍ എന്നിവര്‍ വിലയിരുത്തി.
ഒഐസിസിയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനവും മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒന്നിച്ച് ഒരു കുടക്കീഴില്‍ അണിനിര്‍ത്തിക്കൊണ്ടായിരിക്കുമെന്നും അതുപോലെ കേരള പ്രദേശ് കോണ്‍ഗ്രസിന്റെ ചട്ടക്കൂടില്‍ നിന്നുതന്നെ ആയിരിക്കുമെന്നും പ്രസിഡന്റ് വിനോദ് ചന്ദ്രന്‍ പ്രസ്താവിച്ചു. ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, കെ സി രാജന്‍ തുടങ്ങി മറ്റ് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുടെയും മുഴുവന്‍ പിന്‍തുണയോടെ ആയിരിക്കും യുകെയിലെ ഒഐസിസി പ്രവര്‍ത്തിക്കുക.
കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിയുന്ന മുഴുവന്‍ പ്രവര്‍ത്തകരെയും ഒഐസിസിയില്‍ മെമ്പര്‍ഷിപ്പ് എടുപ്പിച്ചുകൊണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് അതാതു സ്ഥാനം നല്‍കികൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും കാഴ്ച വെയ്ക്കുക. വ്യക്തിപരമായ താല്പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഒരിക്കലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കരുതെന്ന് വിനോദ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.
യുകെയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്രയും പെട്ടെന്ന് കെപിസിസി അംഗീകരിച്ച ഒഐസിസി മെമ്പര്‍ഷിപ്പ് ഫോറം പൂരിപ്പിച്ച് അതാത് റീജിനുകളുടെ പ്രസിഡന്റുമാരെ ഏല്പിക്കണമെന്നും ഈ ഫോറം www.oiccuk.orgല്‍ നിന്നും പൂരിപ്പിച്ച് ഓണ്‍ലൈനില്‍തന്നെ നേരിട്ട് കെപിസിസിക്ക് അയക്കുവാന്‍ സാധിക്കുമെന്നും അറിയിച്ചു.
ഒഐസിസി മെമ്പര്‍ഷിപ്പിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റ് അപ്പോയിന്റ് ചെയ്ത മെമ്പര്‍ഷിപ്പ് കോ ഓര്‍ഡിനേറ്റര്‍മാരെ സമീപിക്കണമെന്നും വിനോദ് ചന്ദ്രന്‍ അറിയിച്ചു.
നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജന്‍ ഭാരവാഹികള്‍
ജിവിന്‍ ജോര്‍ജ്ജ്- പ്രസിഡന്റ്
ബൈജു സിറാജുദീന്‍- ജനറല്‍ സെക്രട്ടറി
ആനന്ത് പി ജോസ്- സെക്രട്ടറി
സുനോജ് സെബാസ്റ്റ്യന്‍- വൈസ് പ്രസിഡന്റ്
ജോബി ജോര്‍ജ്- ജോയിന്റ് സെക്രട്ടറി
ശ്രീനാഥ് അച്ചാറത്ത്- ട്രെഷറര്‍
എല്ലാ പുതിയ ഭാരവാഹികളെയും ഒഐസിസിയുടെ നാഷണല്‍ അട്ഹോക്ക് കമ്മറ്റി അംഗങ്ങള്‍ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല