കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ബോബന്‍ സെബാസ്റ്റ്യന്‍
യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കായിക പ്രേമികളും OICC അനുഭാവികളും ചേര്‍ന്ന വന്‍ മലയാളി സമൂഹത്തിന്റെ സാനിധ്യത്തില്‍ മലയാളി ഒളിംപിക്‌സ് കായിക താരങ്ങള്‍ക്ക് ക്രോയിടോനില്‍ ഗംഭീര സ്വീകരണം നല്‍കി . OICC യുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന പരിപാടിയില്‍ ഓ ഐ സീ സീ ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കേരളാ കായിക മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബേബി കുട്ടി ജോര്‍ജ് സ്വാഗതവും ബിജു കല്ലമ്പലം നന്ദിയും പറഞ്ഞു. ഒഐസിസി കണ്‍വീനര്‍ ടി ഹരിദാസ്, സണ്ണി ജോസഫ് (ഷൂട്ടിംഗ് ട്രെയിനര്‍), ജോര്‍ജ് രാജു (ഇന്ത്യന്‍ ഹൈ കമ്മീഷന്‍), പ്രൊഫസര്‍ സത്യന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. സുനു ദത്ത്(റീജണല്‍ പ്രസിഡന്റ്), സുജു കെ ഡാനിയല്‍,ബിബിന്‍ കുഴുവേലില്‍, ജോയ്‌സ്, സുനില്‍ രവീന്ദ്രന്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു.
ലണ്ടന്‍ മലയാളികളുടെ സജീവ സഹകരണവും കേരളത്തില്‍ നിന്നുള്ള പ്രതിഭകളുടെ നിറ സാനിധ്യവും പരിപാടികള്‍ അതിഗംഭീരമാക്കി. കെ ബി ഗണേഷ്‌കുമാര്‍ എത്തിയപ്പോള്‍ വളരെ ഉത്സാഹത്തോടെ ആണ് മലയാളികള്‍ സ്വീകരിച്ചത്. കായിക മന്ത്രി എന്നതിലുപരി ഒരു താരത്തെ കണ്ട സന്തോഷവും ആളുകളുടെ മുഖത്ത് പ്രകടമായിരുന്നു. ചില താരങ്ങള്‍ക്ക് പരിശീലനം മൂലം എത്താന്‍ കഴിഞ്ഞില്ലങ്കിലും, പി ടി .ഉഷ, ഷൈനി വില്‍സന്‍, വില്‍സണ്‍, പദ്മിനി തോമസ് , തുടങ്ങിയ മുന്‍ താരങ്ങളും, മയൂഖ ജോണി , ഇര്‍ഫാന്‍, പി ആര്‍ ശ്രീജേഷ് എന്നിവരുടെ സാന്നിദ്ധ്യം പരിപാടിയെ അതിഗംഭീരമാക്കി. പി ടി .ഉഷ, ഷൈനി വില്‍സന്‍, വില്‍സണ്‍, പദ്മിനി തോമസ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. യുവ താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും മോമാന്റോയും നല്‍കി.
കായിക മന്ത്രിയുടെ വാക്കുകള്‍ താരങ്ങള്‍ക്കും എല്ലാ മലയാളികള്‍ക്കും പ്രചോദനവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു. മന്ത്രി വന്നത് തന്നെ സ്‌പോര്‍ട്‌സിന്റെ അന്താരാഷ്ട്ര നിലവാരങ്ങള്‍ പഠിക്കുവാനും അത് നമ്മുടെ നാട്ടില്‍ നടപ്പിലാക്കുവാനും ആണന്നും, നാട്ടിലെ കായിക മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ വരുത്തുമെന്ന വഗ്ദാനങ്ങളും ഏറെ പ്രതീഷ നല്‍കുന്നതാണ്. നാട്ടില്‍ സിനിമയുടെ ഓരോ ടിക്കറ്റില്‍ നിന്നും 25 പൈസ വീതം സ്‌പോര്‍ട്‌സ് ഫണ്ടിലേക്ക് നല്കുവനുള്ള തീരുമാനം വളരെ പ്രതീഷ നല്‍കുന്നതാണ്. അതുപോലെ അര്‍ഹരായ എല്ലാ കായിക താരങ്ങള്‍ക്കും ജൂണ്‍ ഒന്നോടുകുടി ഒരു സ്വാധീനവും ഇല്ലാതെ തികച്ചും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കുവാനുള്ള തീരുമാനവും ഏറെ സന്തോഷം നല്‍കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല