35 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ശക്തമായി ഇടപെടുമെന്ന് ഒ ഐ സി സി യുകെ നേതൃത്വം. ജനങ്ങളുടെ ഭീതി മനസിലാക്കി 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കണമെന്ന് കേരള ഗവണ്‍മെന്റാണെങ്കിലും ഈ ഗൌരവമേറിയ വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടല്‍ മൂലമേ എന്തെങ്കിലും ഉചിതമായ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ എന്ന് ഒ ഐ സി സി യുകെ നേതൃത്വം വിശ്വസിക്കുന്നു.
പ്രവാസികളായ തങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും നാട്ടില്‍ കഴിയുന്ന സാഹചര്യത്തില്‍ തങ്ങള്‍ എല്ലാവരും ദിനംപ്രതി യുകെയില്‍ മാനസിക സംഘര്‍ഷത്തിന്റെ മുനയില്‍ കഴിയുകയാണെന്നും ഈ അവസ്ഥയെങ്കിലും മാനിച്ച് കേന്ദ്ര-കേരള സര്‍ക്കാര്‍ വേണ്ട നടപടി എടുക്കണമെന്നും വേണ്ടി വന്നാല്‍ മറ്റു സംസ്ഥാനങ്ങളുടെയും പിന്തുണ വാങ്ങിക്കൊണ്ടു ശക്തമായി തമിഴ്നാട് സര്‍ക്കാരിനെ ബോധവല്‍ക്കരിച്ചു ഉടനടി ഇതിനൊരു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകട ഭീഷണിയില്‍ കഴിയുന്ന 35 ലക്ഷം ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് യുകെ ഒ ഐ സി സി നാഷണല്‍ അഡ്‌ഹോക്ക് കമ്മറ്റി ഡിസംബര്‍ മാസം മൂന്നാം തീയ്യതി ഉപവാസ ദിനവും അതുപോലെ ഡിസംബര്‍ മാസം പതിനൊന്നാം തീയ്യതി കരിദിന്മായും ആചരിക്കും. ഇതില്‍ യുകെയിലെ മുഴുവന്‍ മലയാളികളും കോണ്‍ഗ്രസ് വിശ്വാസികളും പങ്കു ചേരണമെന്ന് ഒ ഐ സി സി യുകെ നേതൃത്വം അറിയിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ അതി ഗുരുതരാവസ്ഥ മനസിലാക്കി യുകെയിലെ മുഴുവന്‍ കേരളീയരുടെ ഒപ്പുകള്‍ ശേഖരിച്ചു നിവേദനം സമര്‍പ്പിക്കുവാനും ഒ ഐ സി യുകെ നേതൃത്വം തീരുമാനിച്ചു. ഇന്ന് മുതല്‍ ഇരുപതാം തീയ്യതി വരെ ആയിരിക്കും ഒപ്പ് ശേഖരണം ഇതിനു നേതൃത്വം നല്‍കുന്നതിനായി ഓരോ ഒ ഐ സി സി റീജിയന്‍ പ്രസിഡണ്ടുമാരും, കമ്മറ്റി അംഗങ്ങളുമായിരിക്കും. ഇതില്‍ യുകെയിലെ മുഴുവന്‍ മലയാളികളും സഹകരിക്കുമെന്ന് ഒ ഐ സി സി പ്രതീക്ഷിക്കുന്നു.
ഈ നിവേദനത്തിന്റെ ഒപ്പ് ശേഖരണം ഇരുപതാം തീയ്യതി അവസാനിച്ചതിനെ തുടര്‍ന്നു ഈ നിവേദനം പ്രധാനമന്ത്രി, പ്രവാസികാര്യ വകുപ്പ് മന്ത്രി, പ്രതിരോധ വകുപ്പ് മന്ത്രി, കേരള മുഖ്യമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രി, കെ പി സി സി പ്രസിഡണ്ട്, എന്നിവരുടെ കയ്യില്‍ നേരിട്ട് എല്പ്പിക്കുന്നതായിരിക്കുമെന്നു ഒ ഐ സി സി രക്ഷാധികാരി അഡ്വ: എം.കെ ജിനദേവ്, നാഷണല്‍ പ്രസിഡണ്ട് വിനോദ് ചന്ദ്രന്‍,ജനറല്‍ സെക്രട്ടറി ലക്സന്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ , വൈസ് പ്രസിഡണ്ടുമാരായ ഷിബു ഫെര്‍ണാണ്ടസ് ബിനോ ഫിലിപ്പ്, അബ്ദുല്‍ ഖാദര്‍ സെക്രട്ടറിമാരായ ഡോ: ജോഷി തെക്കേക്കുട്ട്, ബിബിന്‍ കുഴിവേളില്‍, ജിതിന്‍ ലൂക്കോസ്, ഫിലിപ്പോസ് കെ പി, ജോണ് വര്‍ഗീസ്, ബാബു ജോസഫ്, ട്രസഹരാര്‍ സജു കെ ദാനിയേല്‍, ഒ ഐ സി സി ഭാരവാഹികളായ സുനില്‍ രവീന്ദ്രന്‍, ഡോമിനിക്, പ്രവീണ്‍ കര്‍ത്ത, പ്രസാദ് കൊച്ചുവില, ബെന്നിച്ചന്‍ മാത്യു, ജോയ്സ് ജെയിംസ്, ദീപേഷ് സ്കറിയ, നസീം, ജോമോന്‍ കുന്നേല്‍, റോണി ജേക്കബ്, ആന്റണി മാത്യു, അഡ്വ: ബോബി തോമസ് എന്നിവര്‍ ഇതിനു നേതൃത്വം നല്‍കും.
വര്‍ഷങ്ങളോളം കാലപ്പഴക്കം ചെന്ന ഈ ഡാം പുതുക്കി പണിയുകയോ അതോ മറ്റൊരു ഡാം എത്രയും പെട്ടെന്ന് പണിതു ഇതിനൊരു ശ്വാസത പരിഹാരം കാണണമെന്നും ഇതുകൊണ്ട് മാത്രമേ കേരളത്തിലെ ജനങ്ങളുടെ ഭീതി പരിപൂര്‍ണമായി സര്‍ക്കാരിന് തുടച്ചു നീക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഒ ഐ സി സി യുകെ നേതൃത്വം അറിയിച്ചു. ഓണ്‍ലൈന്‍ പെട്ടീഷന്‍അയക്കേണ്ട വിലാസം: oiccengland@gmail.com
http://www.ipetitions.com/petition/save-people-in-kerala-save-mullaperiyar-dam/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല