ഇക്കഴിഞ്ഞ ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന OICC സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തെക്കുറിച്ച് ഒരു വായനക്കാരന്‍റെ പ്രതികരണമാണ് ചുവടെ ചേര്‍ക്കുന്നത്.
എഡിറ്റര്‍
പ്രമേയത്തില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളാണ് വലിയ അക്ഷരത്തില്‍ കൊടുത്തിരിക്കുന്നത് .
മാഞ്ചസ്റ്ററില്‍ അടിയന്തരമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുക
മാഞ്ചെസ്റ്ററും ബര്‍മിംഗ്ഹാമും തമ്മില്‍ 150 കി മീ. അതായത് 92 മൈലില്‍ താഴെ ദൂരം. ഓരോ 150 കിലോ മീറ്ററിനും കോണ്‍സുലേറ്റു തുടങ്ങാനും ആവശ്യപ്പെട്ടാല്‍ കുഴഞ്ഞു പോകത്തെയുള്ളൂ……
പാസ്പോര്‍ട്ട് സറണ്ടര്‍ ചാര്‍ജ് പൂര്‍ണ്ണമായും ഒഴിവാക്കുക.
ഇനി ബ്രിട്ടീഷു രാജ്ഞി മതി എന്ന് പറഞ്ഞു ഭാരത പൌരത്വം കളയുമ്പോള്‍ രണ്ടായിരത്തിലേറെ പൌണ്ട് അതിനു ബ്രിട്ടീഷു സര്‍ക്കാരിനു കൊടുക്കുന്നതിനു ഒരുളുപ്പുമില്ല, എളിയ പുറത്തോട്ടു വാതോം കൊണ്ട് കോച്ചിയ്ക്കാന്‍ ചെല്ലുവാ അല്ല്യോ? ഔദാര്യം മേടിയ്ക്കുന്നതിനു കുഴപ്പമില്ല പക്ഷെ അത് വാങ്ങുന്നതിന് ചുരുങ്ങിയ യോഗ്യതയെങ്കിലും വേണ്ടായോ
ഇരട്ട പൗരത്വം നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക
ഇരട്ട പൌരത്വം വേണമത്രേ…. അതുപോലെ വോട്ടവകാശോം….. ഇതൊക്കെ വല്ല ഗള്‍ഫുകാരനും പറഞ്ഞാല്‍ മനസ്സിലാക്കാം. തള്ളെ തള്ളിപ്പറഞ്ഞ ബ്രിട്ടീഷുകാരായ (ഈ രാഷ്ട്രീയ പ്രഹസനം നടത്തുന്ന 90 ശതമാനവും) നിങ്ങളെ ഭാരതത്തിന്റെ തക്കോലേല്‍പ്പിയ്ക്കാനോ? നടന്നതാ കളി!
റിക്രൂട്ടിങ്, ഇമിഗ്രേഷന്‍, സ്റ്റുഡന്റ് വിസ മേഖലകളില്‍ നടക്കുന്ന തട്ടിപ്പുകളൂം ചൂഷണങ്ങളും വെളിച്ചത്ത് കൊണ്ടുവരുക
റിക്രൂട്ടുമെന്റ്, ഇമിഗ്രേഷന്‍, സ്റ്റുഡണ്ട് വിസ മുതലായ തരികിടകളില്‍ നിന്ന് പാവം മലയാളികളെ രക്ഷിക്കാന്‍ അവതാരമെടുത്ത പുന്നാര മക്കളോടൊരു ചോദ്യം. എവിടെയായിരുന്നു ഇതുവരെ? ഇപ്പോഴാ ബോധോദയമുണ്ടായത്? ആരോടെങ്കിലും പ്രതികാരം തീര്‍ക്കാന്‍ എന്തിനാ ചക്കരേ ഈ വളഞ്ഞു മൂക്കേല്‍ പിടിയ്ക്കുന്നെ? നമ്മളെല്ലാം മലയാളികള്‍ തന്നെയാണല്ലോ……
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും അവധി എടുത്ത് വിദേശത്ത് പോയിരിക്കുന്ന ജീവനക്കാരെ സംബന്ധിച്ച് കോടതി വിധി വന്നതുമൂലമുണ്ടായ ആശയക്കുഴപ്പവും ആശങ്കയും അനിശ്ചിതത്വവും നീക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുക
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ദീര്‍ഘ അവധിയെടുത്ത് വിദേശത്ത് ജോലിചെയ്യുന്ന ക്ണാപ്പന്മാരെ സഹായിക്കുന്നത് വയസ്സായി വടി തോളേലായിട്ടു ഒരു പെന്‍ഷന്‍ പറ്റാറായ നിഷ്ക്രിയരെ വീണ്ടും കേരളത്തിന്റെ പൊതുക്കാര്യങ്ങളില്‍ നിയമിയ്ക്കുന്നതിനു തുല്യമാകും. കേരളത്തിലെ ലക്ഷോപലക്ഷം ചെറുപ്പക്കാരായ തൊഴില്രഹിതരോടു ചെയ്യുന്ന പച്ചയായ അനീതി.
ആദ്യം ഈ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിട്ടിട്ടു ബാക്കി പ്രഖ്യാപിച്ച “പ്രമേയം” ഒന്ന് പ്രാവര്‍ത്തികമാക്കി കാണിയ്ക്കു. കെ.പി.സി.സി നിരീക്ഷകന്‍ (ഹ ഹ ഹ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും… കെ.പി.സി.സി നിരീക്ഷണം പോലും! ) ജെയ്‌സണ്‍ ജോസഫ് പോകുമ്പോള്‍ കിട്ടുന്ന സമ്മാനങ്ങള്‍ മാത്രമല്ല, സത്യങ്ങള്‍ കൂടെ ഒന്ന് തിരിച്ചറിഞ്ഞു പോകുന്നത് നല്ലതാ ഇനിയെങ്കിലും കുറഞ്ഞ പക്ഷം ഖാദര്‍ മുണ്ടും ഷര്‍ട്ടും പൊതിഞ്ഞു കെട്ടി വിദേശ യാത്രയ്ക്കൊരുങ്ങുമ്പോഴെങ്കിലും.
ഒന്നുകൂടെ:
സ്ഥിരമായി ഗള്‍ഫില്‍ ഉണ്ടുറങ്ങി മദിച്ച (ഇങ്ങോട്ട് കെട്ടിയെടുക്കുന്നേനു മുന്‍പ്… ഓ അത് മറന്നു കാണും അല്ല്യോ!) ഈ പറഞ്ഞ രാഷ്ട്രീയക്കാരൊക്കെ ഇവിടെയൊക്കെ തന്നെ കാണണേ…. കുറച്ചു പേര് ഗതി കെട്ടു കൂടും കുടുക്കെമെടുത്തു നാട്ടിലോട്ടു വരുന്നുണ്ട്.
“പ്രവാസി ബന്ധു” എന്ന് വീണ് വാക്ക് പറഞ്ഞു ഗള്‍ഫില്‍ വന്ന് തിന്നുകുടിച്ചു ആര്‍മാദിച്ചു പോയ…തിരിച്ചു വന്നാല്‍ പണിയും പണവും ഇല്ലാതെ ഒരു പ്രവാസി പോലും പട്ടിണി കിടക്കില്ലാന്നു വാക്ക് തന്നു പോയ …കേരളത്തിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള മാന്യ ദേഹങ്ങള്‍ അറിയാന്‍…..ദേ..സൗദി മലയാളികള്‍ അങ്ങോട്ട് വരണുണ്ട്…ഒറ്റക്കല്ല…കൂട്ടമായി…ജാഗ്രതൈ.{സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തിയ (പച്ച,മഞ്ഞ,ചുവപ്പ് -തരം തിരിക്കല്‍ -നിതഖത് )പുതിയ നിയമപ്രകാരം തൊഴില്‍ നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് തിരിക്കുന്നവരില്‍ ലക്ഷകണക്കിന് മലയാളികളുണ്ടായിരിക്കും}
കടപ്പാട്: മനോജ് മാവേലിക്കര.”
കെ.പി.സി.സി നിരീക്ഷകന്‍ ജെയ്‌സണ്‍ ജോസഫ് മറക്കല്ലേ…. അങ്ങ് നാട്ടില്‍ കുറെപ്പേര്‍ മുന്‍പ് സ്ഥിരം ഗള്‍ഫു യാത്രയായിരുന്നു. അവരോടൊന്ന്‍ ഓര്‍മ്മിപ്പിയ്ക്കണം, പ്ലീസ്.
– സാദാ മലയാളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല